728-pixel-x-90-2-learn
728-pixel-x-90
<< >>

മാണിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതാപ് പോത്തന്‍

കോഴ ആരോപണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെച്ച കെ എം മാണിക്കെതിരെ നടനും സംവിധായകനുമായ പ്രതാപ് കെ പോത്തന്റെ ഗുരുതര ആരോപണങ്ങള്‍.തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പ്രതാപ് പോത്തന്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്യങ്ങള്‍ തുറന്നെഴുതിയിരിക്കുന്നത്.മാണിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് മുതല്‍ രാജിയില്‍ കലാശിച്ചത് വരെയുള്ളവ പോസ്റ്റിലുണ്ട്.

കെ എം മാണി ആദ്യമായി നിയമസഭയിലേക്ക് പാലായില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് തന്റെ സഹോദരന്റെ പണം ചിലവഴിച്ചാണെന്ന് വ്യക്തമാക്കുന്നു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വീഴ്ത്താന്‍ 1965ല്‍ കേരള കോണ്‍ഗ്രസ് തുടക്ക കാലത്ത് നിയോഗിച്ച യുവനേതാവായിരുന്നു അക്കാലത്ത് മാണി.സ്ഥാനാര്‍ത്ഥിയായി പേരുയര്‍ന്നപ്പോള്‍ കാശില്ലാതിരുന്ന കെ എം മാണിക്ക് തന്റെ സഹോദരനായ കളത്തുങ്കല്‍ മോഹന്‍ എന്ന മോഹന്‍ പോത്തന്‍ 35,000 രൂപ നല്‍കിയതായി പറയുന്നു.

രൂക്ഷമായ വിമര്‍ശനമാണ് പ്രതാപ് പോത്തന്‍ ഉന്നയിച്ചിട്ടുള്ളത്.കേരള കോണ്‍ഗ്രസ് രൂപപ്പെടുത്തിയ കെ എം ജോര്‍ജ്ജിനെ വരെ വെട്ടിയാണ് മാണി നേതൃപദവിയിലേക്കെത്തിയത്.രാഷ്ട്രീയം തുടങ്ങുമ്പോള്‍ ഒരേക്കര്‍ ഭൂമി പോലും സ്വന്തമായില്ലാതിരുന്ന മാണി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമയും സമ്പന്നനുമാണെന്നും പറയുന്നുണ്ട്.സത്യത്തിനായിരിക്കും എപ്പോഴും വിജയം എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. വിവിധ പോസ്റ്റുകളിലായിട്ടാണ് പ്രതാപ് പോത്തന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

INDIANEWS24.COM

Leave a Reply