728-pixel-x-90-2-learn
728-pixel-x-90
<< >>

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ വ്യക്തത തേടുന്നു

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമോയെന്നതില്‍ വിജിലന്‍സ് ഡയറക്ടറുടെ അന്തിമ തീരുമാനം നിര്‍ണ്ണായകമാകും.നിയമവശങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാക്കിയതിന് ശേഷമാകും വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കുക.ആവശ്യമെങ്കില്‍ വിജിലന്‍സ് അഡീഷണല്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടറില്‍ നിന്നും സംസ്ഥാന അഡ്വക്കേറ്റ് ജനറിലില്‍ നിന്നും വരെ നിയമോപദേശം തേടിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

മന്ത്രി കെ എം മാണിയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ നിഗമനം.ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ ദൃക്‌സാക്ഷിമൊഴി,ബിജുരമേശിന്റെ രഹസ്യമൊഴി,സാഹചര്യ തെളിവുകള്‍ എന്നിവയെല്ലാം മാണിക്കെതിരാണെന്ന് വസ്തുതാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചെങ്കിലും ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്‍ അംഗീകരിച്ചില്ല.കണ്ടെത്തിയ തെളിവുകള്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്ക ശക്തമായതല്ലെന്നാണ് ലീഗല്‍ അഡൈ്വസറുടെ നിലപാട്.

വിജിലന്‍സ് എഡിജിപിപരിശോധിച്ച ശേഷമാകും വിജിലന്‍സ് ഡയറക്ടറുടെ പക്കല്‍ അന്തിമ തീരുമാനത്തിനെത്തുക.ഇതിനു മുന്നോടിയായി ഇക്കാര്യത്തില്‍ സൂക്ഷ്മപരിശോധന തന്നെ വേണ്ടിവരും.വിജിലന്‍സ് എഡിജിപി ഷേക്ക് ദര്‍ബേഷ് സാഹിബ് ഇരുവരുടെയും നിഗമനങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ വിജിലന്‍സ് അഡീഷണല്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടറില്‍ നിന്ന് നിയമോപദേശം തേടും.എജിയുടെ നിയമോപേദശവും തേടിയേക്കും.ഇവരുടെയെല്ലാം അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷമാകും വിജിലന്‍സ് ഡയറക്ടര്‍ അന്തിമതീരുമാനമെടുക്കുക.

INDIANEWS24.COM T V P M

Leave a Reply