728-pixel-x-90-2-learn
728-pixel-x-90
<< >>

മാണിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും

തിരുവനന്തപുരം:ധനമന്ത്രി കെ എം മാണിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്താന്‍ തീരുമാനിച്ചു.ബാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി യൂണിറ്റ് അന്വേഷണത്തിനൊരുങ്ങുന്നത്.

ബാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കോടികള്‍ കൈകാര്യം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നാണ് അധികൃതര്‍ മാണിക്കെതിരെ അന്വേഷണത്തിന് തീരുമാനിച്ചത്.ബാര്‍ കേസില്‍ വിജിലന്‍സ് ശേഖരിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.ഇതിനായി വിജിലന്‍സ് ഡയറക്ടറേറ്റില്‍ നിന്നും രേഖകള്‍ ശേഖരിക്കുകയും ചെയ്തു.

ബാര്‍ കോഴ ആരോപണത്തിനൊപ്പം ക്വാറി, റൈസ്മില്ല് ഉടമകളില്‍ നിന്നും മാണി പണം സ്വീകരിച്ചതായി ദിവസങ്ങള്‍ക്കുള്ളില്‍ ആരോപണം ഉയര്‍ന്നിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം കൂടി വന്നതോടെ സംസ്ഥാനത്ത് ധനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്.

INDIANEWS24 TVPM

Leave a Reply