728-pixel-x-90-2-learn
728-pixel-x-90
<< >>

നാണമുണ്ടെങ്കില്‍ മാണി രാജിവെക്കട്ടേയെന്ന് പിണറായി, ധൈര്യമുണ്ടെങ്കില്‍ ബജറ്റ് അവതരിപ്പിക്കാനെത്തട്ടേയെന്ന് വി എസ്

കൊല്ലം:ധനമന്ത്രി കെ എം മാണിക്കെതിരെ സി പി എം നേതാക്കളായ പിണറായിയും വി എസും ഒരേ സ്വരത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.നടന്നു കൊണ്ടിരിക്കുന്ന സി പി എം ജില്ലാ സമ്മേളന വേദികളിലാണ് ഇരുവരും മാണിക്കെതിരെ കടന്നാക്രമണം നടത്തിയത്.നാണമുണ്ടെങ്കില്‍ കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പിണറായി പറഞ്ഞപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ ബജറ്റ് അവതരിപ്പിക്കാനെത്തട്ടെയെന്ന് വി എസും പ്രതികരിച്ചു.

സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് അച്യുതാനന്ദന്‍ മാണിയെ വെല്ലുവിളിച്ചത്.ധൈര്യമുണ്ടെങ്കില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു.മാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ജനങ്ങള്‍ നിയമസഭ വളയും.അഴിമതിക്കാരെ വച്ച് പൊറുപ്പിക്കില്ലെന്നും വി എസ് പറഞ്ഞു.

ബാറുകള്‍ വച്ച് വിലപേശുകയും കോടികള്‍ വാങ്ങി ബഡ്ജറ്റ് പോലും മറിച്ചുവില്‍ക്കുകയും ചെയ്ത മാണിക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ല. സോളാര്‍ കേസിലും സലിംരാജിന്റെ ഭൂമി തട്ടിപ്പുകേസിലുമടക്കം സെഷന്‍സ് മുതല്‍ സുപ്രീം കോടതിവരെയുള്ള നീതിപീഠങ്ങളുടെ മോശമായ പരാമര്‍ശം ഏറ്റുവാങ്ങിയ മുഖ്യമന്ത്രിക്ക് എങ്ങനെ മാണിയെ ശാസിക്കാനോ പുറത്താക്കാനോ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

INDIANEWS24 KOLLAM

വര:ഇബ്രാഹിം ബാദുഷ

Leave a Reply