728-pixel-x-90-2-learn
728-pixel-x-90
<< >>

മാഞ്ചെസ്റ്റെർ ടീമുകൾ വിയര്‍ക്കുന്നു

ലണ്ടന്‍::: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അട്ടിമറികളുടെ സീസണ്‍ ആണ് ഇക്കുറി. ചാമ്പ്യൻ മാരായ മഞ്ചസ്റ്റർ യുണൈറ്റഡു, മഞ്ചെസ്റ്റെർ സിറ്റി ടീമുകൾ തോൽവി ഏറ്റുവാങ്ങി. ചാമ്പ്യൻ മാരുടെ ഗതിയാണ് ദയനീയം…ഫെർഗുസനിൽ നിന്നും ചുമതല ഏറ്റെടുത്ത ഡേവിഡ്‌ മോയെസ് നനഞ്ഞ പടക്കമായി മാറിയപ്പോൾ ടീം തങ്ങളുടെ ഏറ്റവും മോശം സീസണെ അഭിമുഖികരിക്കുകയാണ് യുണൈറ്റഡു. 6 കളിയിൽ നിന്നും വെറും 7 പോയിന്റ്‌ ആണ് അവരുടെ സമ്പാദ്യം. 1 2 -ആം സ്ഥാനം . 8 ഗോൾ അടിച്ചപ്പോൾ അത്ര തന്നെ വഴങ്ങി.
മാനുവൽ പെല്ലിഗ്രിനിയുടെ സിറ്റി അസ്ഥിര പ്രകടനം തുടരുന്നു. 6 കളിയിൽ നിന്നും രണ്ടാം തോൽവി വഴങ്ങിയ സിറ്റി 10 പോയിന്റ്‌ ഓടെ അഞ്ചാം സ്ഥാനത്തായി. ഗോൾ അടിച്ചു കൂട്ടുന്നുന്ടെങ്ങിലും പ്രതിരോധത്തിന്റെ മോശം പ്രകടനം അവരെ പിന്നോട്ടു  നയിക്കുന്നു. എങ്കിലും യുണൈറ്റഡുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടു പടിയെങ്കിലും മുന്നിലാണ് സിറ്റി.
ഹോസെ മോറിന്യോ എന്ന വിഖ്യാത പരിശീലകൻ ചെൽസിയെ മുന്നോട്ടു നയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ കാര്യങ്ങൾ മോറിന്യോക്ക് അനുകുലമല്ല ഇപ്പോൾ. കുന്നോളം പ്രതീക്ഷയുമായി വന്ന ചെൽസി ഒരെണ്ണത്തിൽ തോല്ക്കുകയും രണ്ടു സമനില വഴങ്ങുകയും ചെയ്തു. ശിഷ്യൻ വില്ലാസ് ബോസ് നയിക്കുന്ന ടോട്ടനം ടീമിനോട് സമനില വഴങ്ങിയതോടെ മൂന്നാമതായി അവരുടെ സ്ഥാനം.
ആദ്യ മത്സരം തോറ്റ് തുടങ്ങിയ അഴ്സ്നൽ തുടര്ച്ചയായ അഞ്ചു കളി ജയിച്ചു ഒന്നാമത് എത്തിയതായിരുന്നു ശ്രദ്ധേയം. മേസുറ്റ് ഓസിൽ റയലിൽ നിന്നും എത്തിയതോടെ അവരുടെ കരുത്ത്  വർധിച്ചിരിക്കുന്നു. ലിവെർപൂൽ  തുടക്കം ഉഷാർ ആക്കിയെങ്കിലും പിന്നീട് ആ പ്രകടനം നിലനിര്ത്താൻ ആയില്ല.
വരും നാളുകളിൽ പരിക്ഷണം നേരിടേണ്ടി വരിക മഞ്ചെസ്റ്റെർ ടീമുകൾ ആയിരിക്കും.. ചെൽസിക്കും  കടുത്ത നാളുകളാണ് കാത്തിരിക്കുന്നത് .
ap indianews24

Leave a Reply