728-pixel-x-90-2-learn
728-pixel-x-90
<< >>

മാഞ്ചസ്റ്ററില്‍ ബിനോയി വിശ്വം മുഖ്യാതിഥി

K D Shajimon

മാഞ്ചസ്റ്റര്‍ :കേരള സംസ്ഥാനത്തെ മുന്‍ വനം വകുപ്പ് മന്ത്രിയും സി പി ഐ നേതാവുമായ ശ്രീ:ബിനോയി വിശ്വം യുകെയിലെ നിരവധി സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ലണ്ടനില്‍ എത്തിച്ചേര്‍ന്നു.

‘പശ്ചിമഘട്ട സംരക്ഷണവും ,ഗാഡ്ഗില്‍ ,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും’ എന്ന വിഷയത്തെ സംബന്ധിച്ചു  ജനുവരി പതിനൊന്നാം തീയതി മാഞ്ചസ്റ്ററില്‍ നടക്കുന്ന സെമിനാറില്‍ അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും.മാഞ്ചസ്റ്ററിലെ പോരോഗനമ സംഘടനയായ പ്രൊഗ്രസ്സീവ് കള്‍ച്ചറല്‍ ഫോറം ആണ് പരിപാടിയുടെ സംഘാടകര്‍ .

രാവിലെ പത്ത് മണിക്ക് (10:00 AM)  ലോങ്ങ്‌ സൈറ്റിലെ റിച്ചാര്‍ഡ് ഹാളില്‍ ആരംഭിക്കുന്ന സെമിനാറില്‍ മാഞ്ചസ്റ്റര്‍ പ്രദേശത്തെ വിവിധ സാംസ്കാരിക -രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും മലയാളി അസോസിയേഷന്‍  ഭാരവാഹികളും പങ്കെടുക്കും.ബിജു ആന്റണി അദ്ധ്യക്ഷത വഹിക്കും.

കേരളത്തിലെ സമകലീന പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ചുവടെ കൊടുക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അറിയിച്ചു.

Balu-07527638791, K.D.Shajimon-07886526706 ,Santhosh Mathew-07931330635

Adress-St Richard Hall , Sutcliffe Avenue ,Manchester, M12 5TN

http://uk.local.yahoo.com/Greater_Manchester/Longsight/Churches/1002157956-e-27446.html

 

Leave a Reply