728-pixel-x-90-2-learn
728-pixel-x-90
<< >>

മാഞ്ചസ്റ്റര്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച പ്രശംസനീയം

യുകെയിലെ മലയാളികള്‍ ഏറെ താമസിക്കുന്ന പ്രദേശമായ മാഞ്ചസ്റ്ററിലെ പുരോഗമന പ്രസ്ഥാനമായ പ്രോഗ്രസ്സിവ് കള്‍ച്ചറല്‍ ഫോറം ‘പശ്ചിമഘട്ട സംരക്ഷണവും ഗാഡ്ഗില്‍ കസുതൂരിരംഗന്‍ റിപ്പോര്‍ട്ടുകളും’ എന്ന വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു.കേരളത്തിലെ മുന്‍ വനം-പരിസ്ഥിതി മന്ത്രി ബിനോയി വിശ്വം മുഖ്യ അതിഥി ആയിരിക്കും.ഈ പരിപാടി വളരെയധികം പ്രശംസനീയം എന്ന് പറയാന്‍ ബുദ്ധി ജീവി ആകേണ്ട കാര്യം ഇല്ല .സാമാന്യ ബുദ്ധി ഉണ്ടായാല്‍ മതി.രാഷ്ട്രീയ പ്രബുദ്ധതയും വിദ്യാസമ്പന്നരുമായ ഒരു വിഭാഗം മലയാളികളുടെ ചെറിയ സംഘടന നടത്തുന്ന ഈ വലിയ ചര്‍ച്ചകള്‍ കണ്ടു പഠിക്കുക തന്നെ വേണം .ലോകത്തെങ്ങും ആരും ഒരു ചര്‍ച്ചയും സംഘടിപ്പിക്കുന്നില്ല എന്നല്ല, ഭൂമിയില്‍ തൊട്ടു നില്‍ക്കുന്നതും ,വര്‍ത്തമാനകാലത്ത് തന്നെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിനു വേദിയോരുക്കാനും ചങ്ക് ഉറപ്പും, മനുഷ്യ സ്നേഹവും ആവശ്യമാണ്.

നാടിന്റെ വികസനം എന്ന് പറയുന്നത് ,നാട്ടിലെ മുതലാളിമാരുടെ എണ്ണത്തിലെ വളര്‍ച്ചയോ,പ്രദേശത്തെ വലിയ കെട്ടിട സമുച്ചയങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കലോ ആല്ല.ഉദാഹരണത്തിന് കേരളത്തിലെ ഇടുക്കി ജില്ല ഒരു വലിയ നഗരം ആക്കണം എന്ന് വാദിക്കുന്നവര്‍ മൂഡ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്ന തമ്പുരാന്‍മാര്‍ ആണ് എന്ന് പറയെണ്ടി വരും.മനുഷ്യന്‍ മറ്റേതൊരു ജീവനെയും പോലെ തന്നെ ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ ഭാഗം മാത്രമാണ്.മറ്റ് ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ബുദ്ധിയുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്.ആ ബുദ്ധി നേരെ ചൊവ്വേ ഉപയോഗിച്ചാല്‍ നിസ്സാരമായി മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ് ജീവശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം.

തനിക്ക് ശേഷം പ്രളയം വന്നാല്‍ എനിക്ക് എന്താണ് എന്ന് ചിന്തിക്കാന്‍ മാനവരാശിയോടു ഉത്ത രവാദിത്തമുള്ള ഒരു പ്രസ്ഥാനത്തിനും സാധ്യമല്ല.ശാസ്ത്ര സത്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ അവരെ മതവിചാരണ ചെയ്യുന്ന പ്രാകൃത രീതിയോടൊപ്പം ഇന്ന് വികസന രാഷ്ട്രീയക്കാര്‍ എന്ന ചിലരും കൂട്ട് ചേര്‍ന്നിരിക്കുന്നു.ഭൂമി ഉരുണ്ടതാണ് എന്ന് ഗലിലിയോ പറഞ്ഞപ്പോള്‍ ഭൂമി പരന്നതാണ് എന്ന് തെളിയിക്കുക അല്ല ചെയിതത് പകരം വിചാരണ ചെയ്യാന്‍ മതാദ്ധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കുകയാണ് ചെയിതത്.ഈ ചരിത്രം ഒന്നും നാം മറക്കാറായിട്ടില്ല എന്ന് പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഇറങ്ങിയ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ മലയാളികളെ പഠിപ്പിക്കുന്നു.

ലോക ജനസംഖ്യയുടെ 2% ആളുകള്‍ മാത്രമാണ് നഗരങ്ങളില്‍ താമസിക്കുന്നത്.ബാക്കിയുള്ള 98%ജനങ്ങള്‍ക്ക് ജീവിക്കാനുള്ള പ്രവര്‍ത്തന കാര്യാലയം എന്ന നിലയില്‍ നഗരങ്ങള്‍ മാറുന്നുണ്ടായിരിക്കാം.ലോകമെമ്പാടും പ്രയോജനം ലഭിക്കുന്ന ധനകാര്യ സ്ഥാപനമായ HSBC യുടെ കേന്ദ്ര ഓഫിസ്,ഇന്ത്യയിലെ അഭ്യന്തര വിപണിയിലും വെദേശ രാജ്യങ്ങളിലും ഉപ്ഭോക്താക്കള്‍ ഉള്ള MRFന്‍റെ കേന്ദ്ര കാര്യാലയം തുടങ്ങിയവയൊക്കെ ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത് തന്നെ ഏറ്റവും നല്ല ഉദാഹരണം.നിലവില്‍ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഭക്ഷണം ,പാര്‍പ്പിടം ,വസത്രം,വീട്,സഞ്ചാരം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ പിന്നീടു മണ്ണിനോട് മല്ലടിക്കാന്‍ കൂടുതല്‍ JCB വേണം എന്ന് വാദിക്കുന്നവരെ അത്യാര്‍ത്തിക്കാര്‍ എന്ന് വിശേഷിപ്പിക്കണം .കാരണം പരിസ്ഥിതിയും മനുഷ്യനും പരസ്പര പൂരകങ്ങളായ ഘടകങ്ങള്‍ ആണ്.

ഒരു രാജ്യത്ത് നിലവിലുള്ള കാടുകള്‍ മുഴുവനും വെട്ടി നശിപ്പിച്ച് അവിടെയെല്ലാം വലിയ കെട്ടിടങ്ങളും നാലുവരി പാതയും തീര്‍ത്താല്‍ നൂറ് ശതമാനം വികസനം ആയി എന്ന് അവകാശപ്പെടാന്‍ കഴിയില്ല.ഇത്തരം തലതിരിഞ്ഞ ആശയങ്ങള്‍ പ്രചരിപ്പിച്ച് വര്‍ത്തമാനകാലത്ത് നടക്കുന്ന വലിയ സമരം ആണ് ഇടുക്കിയില്‍ കസതൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്നത്.ഇത്തരം സമരം നടത്തുകയും അതിന്റെ പ്രചാരണങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുന്നവര്‍ സ്ഥിരമായി കൂട്ട് പിടിക്കുന്ന രണ്ടു രാജ്യങ്ങള്‍ ആണ് അമേരിക്കയും ബ്രിട്ടനും.നമുക്ക് ബ്രിട്ടന്റെ കാര്യം തന്നെ എടുക്കാം.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിതിരെയുള്ള സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തികള്‍ യുകെ യിലും തീര്‍ച്ചയായും ഉണ്ട്.അങ്ങനെയുള്ളവര്‍ യുകെ പോലെയുള്ള നാട്ടില്‍ പ്രകൃതിയിലെ ആവാസവ്യവസ്ഥ പരിപാലിക്കാന്‍ ഈ നാട്ടുകാര്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാതിരിക്കരുത്.ലണ്ടന്‍ നഗരത്തില്‍ നിന്നും ഗില്‍ഫോര്‍ഡ് എന്ന നഗരത്തിലേക്ക് പോകുന്ന വഴിയിലെ സംരക്ഷിത വനം ഒന്ന് കണ്ടു നോക്കൂ.അത് ലണ്ടന്‍ നഗരത്തിലെ EFL ഭൂമിയാണ്.

കേരളത്തിന്‍റെ ‘ഠ’  വട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോണ്ഗ്രസ് M,B,J,S,PC, തുടങ്ങിയ ഈര്‍ക്കിലി പാര്‍ട്ടികള്‍ അവരവരുടെ തട്ടകങ്ങളില്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ കാണിക്കുന്ന ഗിമ്മിക്കുകളുടെ ഭാഗമായി ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കേന്ദ്ര ഒഫീസുകള്‍ പാലാ ,കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്നത് മാറ്റി നിര്‍ത്തിയാല്‍ കേരളവും ഏതാണ്ട് ഈ നിയമങ്ങള്‍ ഒക്കെ പാലിച്ചു വരുന്നതായിട്ടാണ് കാണുന്നത്.ഇന്ത്യയിലാകെയുള്ള കാര്യം എടുത്താല്‍ മുംബായ് നഗരത്തിലെ നരിമാന്‍ പോയിന്റില്‍ ആണ് ഏറ്റവും കൂടുതല്‍ കേന്ദ്ര ഒഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളുടെ കാര്യമേടുത്താല്‍ അവയെല്ലാം തന്നെ ദില്ലി  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.

ഇന്ന് പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി വലിയ സമരം പ്രഖ്യാപിച്ചവര്‍ എവിടെയെങ്കിലും ഒരു ചര്‍ച്ച സംഘടിപ്പിച്ചതായി അറിവില്ല.അവര്‍ ഇടുക്കി ജില്ലയിലെ ഉള്‍വനങ്ങളില്‍ നടക്കുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച് മിണ്ടുന്നില്ല.അനധികൃതമായി നടക്കുന്ന പാറമാടകളെക്കുറിച്ച് മിണ്ടുന്നില്ല.ഇടുക്കി ജില്ലയില്‍ വേനല്‍ക്കാലത്ത് വര്‍ദ്ധിച്ച് വരുന്ന വരള്‍ച്ചയെക്കുറിച്ച് മിണ്ടുന്നില്ല.എന്നാല്‍ പര്സ്ഥിതി വികസനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന വാട്ടര്‍-ഷെഡ്‌ പദ്ധതി പോലെയുള്ളവ വരുമ്പോള്‍ അതിന്റെ പണം കൈകാര്യം ചെയ്യുന്ന സമിതികളുടെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും.

ഇന്നിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം വ്യാപകമാണ്.സമരം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന സാധുക്കളായ ഇടുക്കി നിവാസികള്‍ അറിയാതെ അവരെ രാഷ്ട്രീയമായി ആരൊക്കെയോ ചേര്‍ന്ന് ഉപയോഗിക്കുന്നു എന്ന് തന്നെയാണ് ഭരണ കക്ഷിയായ യു ഡി എഫ് പോലും കരുതുന്നത്.കേരളാ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ എം പി ഇടുക്കിയില്‍ നിന്നായിരിക്കണം എന്നും അതിനു ഭരണക്ഷിക്ക് നേരെ ജനരോക്ഷം ഇളക്കിവിടാന്‍ പറ്റിയ മണ്ണ് പത്തനംതിട്ടയേക്കാള്‍ നല്ലത് ഇടുക്കിയുടെ വിദ്യാഭ്യാസക്കുറവുള്ള മണ്ണാണ് നല്ലത് എന്നും ഉള്ള കണക്കു കൂട്ടല്‍ ചിലര്‍ നടത്തിയതിന്റെ ഫലം ആണ് ഈ സമരം എന്നും കരുതുന്നവര്‍ കുറവല്ല.ഈ സംശയങ്ങളില്‍ കാതല്‍ ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് ഓരോരുത്തര്‍ക്കും ബോധ്യം ഉണ്ടാകണം എങ്കില്‍ കൂട്ടായ ചര്‍ച്ചകള്‍ ആവശ്യമാണ്.

മാഞ്ചസ്റ്ററിലെ പ്രോഫ്രാസ്സീവ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്നത് പോലെയുള്ള ചര്‍ച്ചകള്‍ നടത്തുകയും അതുപോലെയുള്ള ചര്‍ച്ചകളില്‍ തങ്ങളുടെ ആശങ്കകള്‍ക്ക് കാതല്‍ ഉണ്ട് എങ്കില്‍ ആ കാര്യങ്ങള്‍ അവതരിപ്പിക്കുകയും അധികാര കേന്ദ്രങ്ങളെ പോലെ തന്നെ ജനങ്ങളെയും ബോധിപ്പിക്കുകയല്ലേ വേണ്ടത്.

Leave a Reply