728-pixel-x-90-2-learn
728-pixel-x-90
<< >>

മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം

കുവൈറ്റ്‌ :  കേഫാക്ക് ഫുട്ബോള്‍ ലീഗില്‍ മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം. ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാക്ക് കുവൈറ്റ്‌  5-0 ത്തിന് സിയസ്കോ എഫ്.സി യെ തൂത്തുവാരി. കളിയുടെ പന്ത്രണ്ടാം മിനുറ്റില്‍  മിഡ് ഫീല്‍ഡര്‍  മന്‍സൂറിലൂടെ  ഗോള്‍ വേട്ടക്ക് തുടക്കംകുറിച്ച മാക്കിനു വേണ്ടി അബ്ദുല്‍ ബാരി , മുബഷിര്‍ , സാഹില്‍ , റഹ്മാന്‍ എന്നിവരും ലക്ഷ്യംകണ്ടു.   കളിയിലെ കേമനായി മാക്ക് കുവൈറ്റ്‌ താരം മന്‍സൂര്‍ തിരഞ്ഞടുക്കപ്പെട്ടു. രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്  ചാമ്പ്യന്‍സ് എഫ്.സിയെ  സില്‍വര്‍ സ്റ്റാര്‍  പരാജയപ്പെടുത്തുകയായിരുന്നു.  കളിയുടെ പത്താം മിനുറ്റിലും, ഇരുപതാം മിനിറ്റിലും  സില്‍വര്‍ സ്റ്റാര്‍ താരം ഷിയാസ് തൊടുത്തുവിട്ട മനോഹരമായ കോര്‍ണ്ണര്‍ കിക്കിലൂടെ   ഗോളുകള്‍  നേടിയ ലത്തീഫും,  ജയകുമാറും സില്‍വര്‍ സ്റ്റാറിനെ മുന്നിലെത്തിച്ചു.  തുടര്‍ ആക്രമണങ്ങള്‍ നടത്തിയ ചാമ്പ്യന്‍സ് എഫ്.സി  പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും  വിജയത്തിലെത്തുവാനായില്ല . മാന്‍ ഓഫ് ദി മാച്ച് ആയി സില്‍വര്‍ സ്റ്റാര്‍ താരം മൊഹമ്മദ് ഷാഫിയെ തിരഞ്ഞടുത്തു . അടുത്ത  വെള്ളിയാഴ്ച 3:30 – ന് യൂത്ത് ഇന്ത്യ  സ്റ്റാര്‍ലൈറ്റ്  വാരിയേര്‍സുമായും  , 4:30 -ന്   സി.എഫ്.സി സാല്‍മിയ മലപ്പുറം ബ്രദേര്‍സുമായും ,  5:40 – ന്  രൗദ ചാലഞ്ചെഴ്സ്    സോക്കര്‍ കേരളയുമായും ,7:00 മണിക്ക് സിയാസ്കോ കുവൈറ്റ്‌  യംഗ് ഷൂട്ടേര്‍സുമായും   ഏറ്റുമുട്ടും.  കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply