jio 800x100
jio 800x100
728-pixel-x-90
<< >>

മഹേഷിന്റെ പ്രതികാരത്തിന് ഫിലിംഫെയര്‍ അവാര്‍ഡ്‌

കഴിഞ്ഞ വര്‍ഷത്തെ ഫിലിംഫെയര്‍ സൗത്ത് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം മഹേഷിന്റെ പ്രതികാരം. ചിത്രം ഒരുക്കിയ ദിലേഷ് പോത്തന്‍ ആണ്‌ മികച്ച സംവിധായകന്‍. മികച്ച നടനുള്ള അവാര്‍ഡ് ആക്ഷന്‍ ഹീറോ ബിജുവിലൂടെ നിവിന്‍പോളി നേടി. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന്‍ സഹനടനായി. പുതിയ നിയമത്തിലെ അഭിനയത്തിലൂടെ നയന്‍താര ഏറ്റവും നല്ല നടിയായി.

അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് ആശാ ശരത്ത് മികച്ച സഹനടിയായി. ആക്ഷന്‍ ഹീറോ ബിജുവിലെ ഗാനം(ഊഞ്ഞാല്‍ ആടി) ആലപിച്ച ചിന്‍മയിയാണ് ഗായിക. ഒപ്പം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ(ചിന്നമ്മ) എം ജി ശ്രീകുമാര്‍ ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു.

INDIANEWS24.COM Movies

Leave a Reply