728-pixel-x-90-2-learn
728-pixel-x-90
<< >>

‘മഹേഷിന്റെ പ്രതികാരം’ ഈയാഴ്ച വീണ്ടും

 

ടൊറന്റോ: ഫഹദ് ഫാസില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ഹിറ്റ് സിനിമ മഹേഷിന്റെ പ്രതികാരം ടൊറന്റോയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വാരാന്ത്യത്തിലും പ്രദര്‍ശിപ്പിക്കും. നാല് കേന്ദ്രങ്ങളിലായി 8 പ്രദര്‍ശനങ്ങള്‍ ആണ് ഉള്ളത്.

ചമയങ്ങള്‍ ഇല്ലാത്ത ഒരു കഥ പച്ചയായി ആവിഷ്കരിക്കുന്ന മഹേഷിന്റെ പ്രതികാരം കേരളത്തില്‍ നിറഞ്ഞ സദസുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. ടൊറന്റോയില്‍ കഴിഞ്ഞയാഴ്ച 7 പ്രദര്‍ശനങ്ങള്‍ നടന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കൂടുതല്‍ പ്രദര്‍ശനങ്ങള്‍.

സമീപകാലത്ത് ഉണ്ടായ തിരിച്ചടികളില്‍ നിന്ന് മഹേഷ്‌ ഭാവന എന്ന കഥാപാത്രത്തിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ഫഹദ് ഫാസില്‍ നടത്തിയിരിക്കുന്നത്.  നാട്ടിന്‍പുറ നന്മകളും പൊട്ടിച്ചിരിയും നിറഞ്ഞുനില്‍ക്കുന്ന ഒരു മുഴുനീള എന്റര്‍ടൈനര്‍ ആണ് ദിലീഷ് പോത്തന്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അനുശ്രീയാണ് നായിക. തിരക്കഥ തയ്യാറാക്കിയത് ശ്യാം പുഷ്കരനാണ്.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE]മാര്‍ച്ച്‌ 5, 6 തിയതികളില്‍ ഉച്ചയ്ക്ക് 1.30നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]  ഉച്ചയ്ക്ക് 1.15നും   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] വൈകിട്ട് 4.30നും ചിത്രം പ്രദര്‍ശിപ്പിക്കും.

മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 Burnhamthorpe Road, East Mississauga, L4Z 1C7] മാര്‍ച്ച്‌ 4 രാത്രി 9.15നും മാര്‍ച്ച്‌ 6 വൈകിട്ട് 4.00നും ചിത്രം പ്രദര്‍ശിപ്പിക്കും.

Leave a Reply