728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാശ്വേതാദേവി അന്തരിച്ചു

കൊൽക്കത്ത:എഴുത്തുകാരിയും മുൻകാല മാധ്യമപ്രവർത്തകയുമായ മഹസ്വേതാദേവി (90) അന്തരിച്ചു.ജ്ഞാനപീഠം അവാർഡ്  ജേതാവായ മഹസ്വേതാദേവി മഗ്സസേ അവാർഡിനും അർഹയായിട്ടുണ്ട്.കൊൽക്കട്ടായിലെ ബെൽവ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.രണ്ടുമാസമായി ചികിത്സയിലായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിരുന്നു.ഞായറാഴ്ച്ചയോടെ അണുബാധ കൂടിയതിനെ തുടര്‍ന്ന് അവസ്ഥ വഷളായി.സാമുഹിക അസമത്വത്തിനും വിവേചനത്തിനും പട്ടിണിക്കുമെതിരെ തൂലിക ചലിപ്പിച്ച മഹാശ്വേതാദേവി ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ഏറെക്കാലം പോരാടി.ഇടതുപക്ഷ അനുഭാവിയായിരുന്നെങ്കിലും സംസ്ഥാനത്തെ ഇടത് രാഷ്ട്രീയത്തില്‍ ഭൂകമ്പം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ കേരളത്തിലെത്തി സി പി എമ്മിനെ വിമര്‍ശിച്ചിരുന്നു.

1926ല്‍ ധാക്കയില്‍ ജനിച്ച മഹാശ്വേതാദേവിയുടെ അച്ഛന്‍ കവി മനീഷ് ഘട്ടകാണ്. അമ്മ ധരിത്രീദേവിയും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു.1964ല്‍ ബിയോജ്ഗര്‍ സ്‌കൂളില്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.പിന്നീട് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിനൊപ്പം എഴുത്തും തുടര്‍ന്നു.1984 മുതല്‍ മുഴുവന്‍ സമയഎഴുത്തുകാരിയായിമാറി.പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും 1959ല്‍ വിവാഹമോചിതയായി.ഝാന്‍സി റാണി ആണ് ആദ്യകൃത.ഹജാര്‍ ചുരാഷിര്‍ മാ, ആരേണ്യര്‍ അധികാര്‍, ചോട്ടി മുണ്ട, ബാഷി ടുണ്ടു തുടങ്ങിയവ പ്രധാനകൃതികളാണ്.രാഷ്ട്രം മഹാസ്വേതാദേവിയെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

INDIANEWS24.COM Kolkata

Leave a Reply