ന്യൂഡൽഹി:മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ആസ്ഥാനത്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. നിർണായകമായ മഹാരാഷ്ട്രയിലുൾപ്പടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികളും ഇന്ന് ഒരു പക്ഷേ പ്രഖ്യാപിച്ചേക്കും.ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നാണ് സൂചന.
കേരളത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുവാനുള്ള സാധ്യത യുണ്ട്.
INDIANEWS24 NEW DELHI DESK