“മഹാ”രാഷ്ട്രീയ നാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ്
മുംബൈ:മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ് രാവിലെ എട്ടിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.എട്ടു മണിക്ക് ഫട്നാവിസിനോപ്പം ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ സ്ഥാന മോഹികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ശരദ് പവാറിനും കൊടുത്തത് എട്ടിന്റെ പണിയാണ്.എന്‍ സി പി യെ പിളര്‍ത്തി ഒപ്പം നിന്നതിനാണ് അജിത് പവാറിന് ബി ജെ പി ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയത്.വെളുപ്പാന്‍ കാലത്ത് സവിശേഷ അധികാരമുപയോഗിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ക്ക് നല്കുമ്പോള് ശിവസേനയും കോണ്‍ഗ്രസും ശരദ് പവാറിന്റെ ആശീര്‍വാദത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള നീക്കത്തിന്റെ പരിസമാപ്തിയിലായിരുന്നു.അതിനിടെയാണ് ശരദ് പവാറിന്റെ മരുമകനും ശിവസേന കോണ്‍ഗ്രസ് ബാന്ധവത്തിന്റെ അമരക്കാരനുമായ അജിത് പവാറിനെ ബി ജെ പി മറുകണ്ടം ചാടിച്ചത്.ഇനി ശരദ് പവാറിന്റെ മൌനാനുവാദവും ആശീര്‍വാദവും മരുമകന് ഉണ്ടായിരുന്നോ എന്ന് മാത്രമേ തീര്ച്ചയാക്കാനുള്ളൂ.
ബി ജെ പി യും ശിവസേനയും ചേര്‍ന്ന ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കാണ് മഹാരാഷ്ട്രയിലെ ജനവിധി അനുകൂലമായതെന്നും അതനുസരിക്കുകയാണ് ചെയ്തതെന്നുമാണ് ബി ജെ പി ഭാഷ്യം.ശിവസേനയുടെ അധികാര മോഹമാന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമിട്ടത്.തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയോട് പോലും കൂട്ടുകൂടി അധികാരം നേടാനുള്ള നീക്കം കോണ്‍ഗ്രസിനുള്ളിലും പുറത്തും വിമര്‍ശന വിധേയമായിരുന്നു.ഏതായാലും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അധികാരത്തിലേറാനുള്ള ഉ=ശിവസേനയുടെ ഉദ്ധവ് താക്കറെയുടെ മോഹങ്ങള്‍ക്ക് കൂടിയാണ് മറ്റൊരു അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപി കടയ്ക്ക് കത്തി വച്ചത്.ഇനി ബിജെപിയുടെ മുന്നിലുള്ളത് വിശ്വാസവോട്ട് എന്ന കടമ്പയാണ്.35 എം എല്‍ എ മാര്‍ തനിക്കൊപ്പമുണ്ട് എന്ന അജിത് പവാറിന്റെ അവകാശ വാദം ഏതായാലും അമിത് ഷായും കൂട്ടരും വിശ്വസിക്കാനിടയില്ല.അതേ സമയം ശിവസേനയും കോണ്‍ഗ്രസും തങ്ങളുടെ എം എല്‍ എമാരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്.ഇനിയുമേറെ നാടകങ്ങള്‍ക്ക് മഹാരാഷ്ട്ര വെടിയാകുമെന്നുറപ്പ്.
INDIANEWS24 MUMBAI DESK