മുംബൈ: മഹാരാഷ്ട്രയില്‍ ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപം ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര് മരിച്ചു. മലയാളികളായ മൂന്ന് പേരെ കാണാതായി. മുംബൈയില്‍നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ പവന്‍ഹന്‍സ് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പി.എന്‍.ശ്രീനിവാസന് എന്നിവരാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
INDIANEWS24.COM Mumbai