728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാരാഷ്ട്രയില്‍ ബി ജെ പി വിശ്വാസവോട്ട് നേടി

മുംബൈ: എന്‍ സി പിയുടെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി.ശബ്ദവോട്ടോടെയാണ് നിയമസഭയില്‍ പ്രമേയം പാസായത്.ബി ജെ പിയെ പിന്തുണയ്ക്കില്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നു.

ബി ജെ പി എം എല്‍ എ ഹരിഭാവു ബാഗ്‌ഡെയെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തു.സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ നിന്നും ശിവസേനയും കോണ്‍ഗ്രസും പിന്‍മാറുകയായിരുന്നു.

കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ സി പി ഫലം പുറത്തുവന്നപ്പോള്‍ തന്നെ സംസ്ഥാനത്ത് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്.മന്ത്രിസഭയില്‍ പ്രവേശിക്കാതെ പുറമെ നിന്ന് പിന്തുണ നല്‍കാനാണ് എന്‍ സി പിയുടെ നിലപാട്.

INDIANEWS24 NATIONAL DESK

Leave a Reply