jio 800x100
jio 800x100
728-pixel-x-90
<< >>

മഹാരാഷ്ട്രയില്‍ ബിജെപിയുടെയും ശിവസേനയുടെയും ഭരണത്തുടര്‍ച്ച,ഹരിയാനയില്‍ തൂക്ക് സഭയ്ക്ക് സാധ്യത

ന്യൂഡൽഹി: മഹാരാഷ്ട്ര,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്ഭനണിയുടെ രണത്തുടര്‍ച്ച  ഉറപ്പായി.കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ കുറഞ്ഞുവെങ്കിലും  സര്‍ക്കാരുണ്ടാക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം എന്‍ ഡി എ നേടിക്കഴിഞ്ഞു.290 സീറ്റുകളില്‍ 156 സീറ്റുകളില്‍ എന്‍ ഡി എ വിജയം ഉറപ്പിച്ചിട്ടുണ്ട്.

അതെ സമയം ഹരിയാനയില്‍ തൂക്ക് സഭയ്ക്കാണ്‌ കളമൊരുങ്ങുന്നത്.90 അംഗ സഭയില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍  ഡി എ 40 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ 31 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഹരിയാനയില്‍ ഉണ്ടായിരിക്കുന്നത്.ദുഷ്യന്ത് ചൌതാലയുടെ ജെ ജെ പി പത്ത് സീറ്റുകള്‍ നേടി കറുത്ത കുതിരകളായി.ഇരു മുന്നണികളും ജെ ജെ പി യുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റുകളാണ്.ചെറുകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 9 സീറ്റുകള്‍ നേടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ പതിനൊന്നു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പി  7 സീറ്റുകളും എസ് പി രണ്ടു സീറ്റുകളും നേടി.മറ്റുള്ളവര്‍ രണ്ടു സീറ്റുകള്‍ നേടി.ഇതോടെ ഉത്തര്‍പ്രദേശ്‌ നിയമസഭയില്‍ എന്‍ ഡി എ മുന്നണിയ്ക്ക്  319 സീറ്റുകളായി.

INDIANEWS24 ELECTION DESK

Leave a Reply