jio 800x100
jio 800x100
728-pixel-x-90
<< >>

മഹാരാഷ്ട്രയില്‍ ഗാര്‍ഡ്‌ ഓഫ് ഓണര്‍ സമ്പ്രദായം നിര്‍ത്തി

മുംബൈ:മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന സമ്പ്രദായം മഹാരാഷ്ട്രയില്‍ നിര്‍ത്തലാക്കി.കോളനിവല്‍ക്കരണ കാലത്തെ ഈ രീതി സമയം പാഴാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നതിനാലാണ് പുതിയ തീരുമാനമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അറിയിച്ചു.

ഇനി മുതല്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സന്ദര്‍ശനങ്ങള്‍ നടക്കുമ്പോള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പൊലീസിന് നിര്‍ദ്ദേശം നല്‍കി.വി.വി.ഐ.പികള്‍ അടക്കമുള്ളവര്‍ക്ക് നല്‍കി വന്ന സുരക്ഷാ കുറയ്ക്കുന്നതിനും ഫട്‌നവിസ് അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയായിരുന്നു ഇത്.

വി.വി.ഐ.പികള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കുന്ന രീതി ബ്രിട്ടീഷ് ഭരണകാലം മുതല്‍ തുടര്‍ന്നു വരുന്നതാണ്.

INDIANEWS24 MUMBAI

Leave a Reply