728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്‌

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബി ജെ പി ഇന്ന് വിശ്വാസവോട്ട് തേടും. കോണ്‍ഗ്രസ് ഒഴികെ ഏതു കക്ഷിയുടെയും പിന്തുണയെ സ്വാഗതം ചെയ്തുകൊണ്ട് ബി ജെ പി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. നിയമസഭയുടെ മൂന്നു ദിവസത്തെ പ്രത്യേക യോഗത്തിലാണ് വിശ്വാസവോട്ടെടുപ്പ്.

ഇന്നു തന്നെയാണ് മഹാരാഷ്ട്ര നിയമസഭയുടെ പുതിയ സ്പീക്കറെയും തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ ഏക സി പി എം. എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ജീവ പാണ്ഡു ഗാവിത്തിനെ പ്രോടെം സ്പീക്കറായി നേരത്തെ തിരഞ്ഞെടുത്തതാണ്.

മഹാരാഷ്ട്രയുടെ പുരോഗതിക്കും ജനങ്ങളുടെ അഭിലാഷപൂര്‍ത്തീകരണത്തിനുമായി കോണ്‍ഗ്രസ് ഒഴികെ ഏതുപാര്‍ട്ടിയുടെയും സഹായം സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബി ജെ പി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞത്. ശിവസേന പിന്തുണച്ചാല്‍ വേണ്ടെന്ന് വയ്ക്കില്ലെന്നും എന്‍ സി പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിതര പാര്‍ട്ടികളെയാണ് റൂഡി ലക്ഷ്യം വച്ചതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശിവസേനയോടൊപ്പം സഞ്ചരിച്ചവരാണ് തങ്ങള്‍. തിരഞ്ഞെടുപ്പിന് ശേഷം അവര്‍ സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റൂഡി പറഞ്ഞു.അതേസമയം ശിവസേന പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിക്കുകയും നേതൃസ്ഥാനം ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സഹകരണത്തിനുള്ള സാദ്ധ്യത ഇല്ലാതായിരിക്കുകയാണ്.

INDIANEWS24 NATIONAL DESK

Leave a Reply