728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

മുംബൈ:മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് തുടങ്ങി.ദേശീയ രാഷ്ട്രീയത്തില്‍ രണ്ട് ചേരിയിലുള്ള സഖ്യകക്ഷികള്‍ തമ്മില്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്ന മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ യിലെ ബി ജെ പിയും ശിവസേനയും തിരഞ്ഞെടുപ്പിന് മുമ്പായി മഹാരാഷ്ട്രയില്‍ വഴക്കിട്ടു പിരിഞ്ഞു.സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് സഖ്യം വഴിപിരിയലില്‍ കലാശിച്ചു.പ്രതിപക്ഷ സഖ്യത്തിലും ഇതു തന്നെയാണ് സ്ഥിതി.കേന്ദ്രത്തില്‍ യു പി എയില്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കിലും കോണ്‍ഗ്രസും എന്‍ സി പി യും സഖ്യമില്ലാതെ മത്സരത്തനിറങ്ങിയിരിക്കുകയാണ്.എന്‍ ഡി എ, യു പി എ സഖ്യങ്ങളിലെ പാര്‍ട്ടികള്‍ക്കൊപ്പം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം എന്‍ എസ്)യും മത്സരത്തിനിറങ്ങുമ്പോള്‍ പഞ്ചകോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷിയാകുന്നത്.288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് കോണ്‍ഗ്രസിന്റെ 287 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.ബി ജെ പിയുടെ 280ഉം.ശിവസേന 282,എന്‍ സി പി 278,എം എന്‍ എസ് 219 സീറ്റുകളിലുമാണ്‌ മത്സരിക്കുന്നത്.

മഹാരാഷ്ട്രയില്‍ എട്ടര കോടി ആളുകള്‍ക്കും ഹരിയാനയില്‍ ഒന്നര കോടി പേര്‍ക്കുമാണ് വോട്ടവകാശമുള്ളത്.നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയില്‍ 90 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്.

INDIANEWS24.COM NATIONAL DESK

Leave a Reply