ന്യൂഡല്‍ഹി:കോവിഡ് വ്യാപനത്തിന്റെ നടുവില്‍ നിരാലംബരായി നില്ക്കുന്ന ഉത്തരേന്ത്യന്‍ ജനതയ്ക്ക് ഭീഷണിയായി വെള്ളപ്പൊക്കവും.ബിഹാറില്‍ ഒരു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 11 ജില്ലകളിലെ 15 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 10 പേര് മരിച്ചു.ഉത്തര്‍പ്രദേശിലും, ഉത്തരാഖണ്ഡില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.അസമില്‍ ഇരുപത്തിമൂന്ന് ജില്ലകളിലെ 25 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.107 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. .457 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,000 പേരാണ് അസമില്‍ കഴിയുന്നത്.ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്.കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 85 ശതമാനവും വെള്ളത്തിനടിയിലായി.137 മൃഗങ്ങള്‍ മരണപ്പെട്ടു.ഇനിയും മഴ കനത്താല്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയാണ്.കനത്ത മഴയും വെള്ളപ്പൊക്കവും കോവിഡ് നിയന്ത്രണത്തിനും വിലങ്ങുതടിയാകുകയാണ്.രോഗനിരക്ക് ഗണ്യമായി വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
INDIANEWS24 DELHI DESK