jio 800x100
jio 800x100
728-pixel-x-90
<< >>

മഹാനടി സാവിത്രിക്കു മഹാദരവുമായി നാഗ് അശ്വിന്‍, കീര്‍ത്തി സുരേഷും ദുല്‍ഖറും വിസ്മയിപ്പിക്കുന്നു.

‘മഹാനടി’ അഥവാ ‘നടികയാര്‍ തിലകം’ എന്ന  ചലച്ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയുടെ മഹാനടിക്കുള്ള മഹാദരാവായി മാറുകയാണ്.  ഈ ജീ വചരിത്ര ചിത്രം ‘മഹാനടി സാവിത്രി’യുടെ സിനിമയ്ക്കകത്തും പുറത്തുമുള്ള സംഭവബഹുലമായ ജീവിതത്തെക്കുറിച്ചുള്ള ഒരു അന്വേഷണമാണ്. ഒരു ക്ലാസ്സിക് മെലോ ഡ്രാമക്ക്​ വേണ്ടുന്ന ചേരുവകളൊക്കെയുള്ള സാവിത്രിയുടെ ജീവിതം ക്ലാസിക്  ശൈലിയിൽ മനസ്സിൽ തട്ടുന്ന വിധം സംവിധായകൻ നാഗ് അശ്വിൻ ആവിഷ്കരിച്ചിരിക്കുന്നു. മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയും പരാമര്‍ശിക്കപ്പെട്ട സാവിത്രിയുടെ ചലച്ചിത്ര ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയുമാണ് സിനിമയുടെ സഞ്ചാരം. ദക്ഷിണേന്ത്യന്‍ സിനിമയിലെ മഹാനടിയെന്ന വിശേഷണത്തിലേക്കുള്ള സാവിത്രിയുടെ വളര്‍ച്ചയും, ദുരന്തപൂര്‍ണമായ വിടവാങ്ങലും വസ്തുതാപരമായി തന്നെ ചിത്രം അനാവരണം ചെയ്യുന്നുണ്ട്.ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരുപാടു സാമ്യങ്ങളുള്ള തിരക്കഥകളാണ് സാവിത്രി,മീനാകുമാരി,മിസ്.കുമാരി, ശോഭ, സിൽക്ക് സ്മിത തുടങ്ങി തിരശ്ശീലയ്ക്ക് പുറത്ത് ദു:ഖപുത്രിമാരായി അകാലത്തിൽ അരങ്ങൊഴിഞ്ഞ ഓരോ പെൺ ജന്മങ്ങളുടേതും.

savithri 11950 കളിലും 60 കളിലും തെലുങ്ക് – തമിഴ് സിനിമകളിലെ മുൻ നിര നായികയായിരുന്നു സാവിത്രി.NT രാമറാവു, നാഗേശ്വരറാവു, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയ മുൻ നായക താരങ്ങളൊക്കെ സാവിത്രിയുടെ സൗകര്യമനുസരിച്ച് കാത്തു നില്ക്കുകയും ഷെഡ്യൂളുകൾ ക്രമീകരിക്കുകയും ചെയ്തിരുന്ന കാലം.ഊർജസ്വലമായ വ്യക്തിത്വവും അനായാസമായ അഭിനയശൈലിയും കൊണ്ട് സഹനടന്മാരെ പോലും അത്ഭുതപ്പെടുത്തി നൃത്തത്തിലും അപാര നൈപുണ്യം പ്രകടിപ്പിച്ചിരുന്ന ഈ അഭിനേത്രി. എന്‍ ടി രാമറാവുവും എംജി ആറും നാഗേശ്വര റാവുവും ജെമിനി ഗണേഷനും ശിവാജി ഗണേശനും തിളങ്ങി നില്‍ക്കെയാണ് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് നായകനിരയോട് പ്രകടനത്തില്‍ കിട പിടിച്ച് തെലുങ്കിലും തമിഴിലും കന്നഡയിലുമായി സാവിത്രി മഹാനടിയും നടികര്‍ തിലകവുമായത്. 

എന്തുകൊണ്ടാണ് ‘മഹാനടി സാവിത്രി ‘ യുടെ ജീവിതം ദുരന്ത പര്യവസായിയായി എന്നതിന് ഒറ്റവാക്കിലൊരു ഉത്തരം ഈ സിനിമ നല്‌കില്ല. ജീവചരിത്ര സിനിമകളിൽ നിന്ന് പൊതുവേ പ്രതീക്ഷിക്കുന്ന റിയലിസ്റ്റിക് – ഡോക്യു-ഫിക്ഷൻ രീതിയിലല്ല ഈ സിനിമയുടെ ട്രീറ്റ്മ​െൻറ്​. അതു കൊണ്ട് തന്നെ ചിത്രത്തിലെ. വാണിജ്യ സിനിമയുടെ ഫോർമാറ്റിൽ തന്നെയാണ് കഥയുടെ ഗതി വികാസമെന്നും തോന്നും. ‘സാവിത്രി’യെ ‘ഫിക്ഷണൽ  ‘പേഴ്​സണാലിറ്റി’യായി അവതരിപ്പിക്കുകയും അവരുടെ ‘ക്യാരക്ടറൈസേഷൻ’ നിലനിർത്തുകയും ചെയ്തിരിക്കുന്നു സംവിധായകൻ. ‘നോൺ ലീനിയർ’ നരേഷനാണ് ചിത്രത്തി​​െൻറ തുടക്കത്തിൽ സ്വീകരിച്ചിരിക്കുന്നത്.സാവിത്രിയുടെ ജീവിതം പറയാൻ സംവിധായകൻ ഉപയോഗിച്ച ക്രാഫ്റ്റ് ആണ് ഈ ചിത്രത്തി​​ന്‍റെ ആകർഷണീയതകളിൽ മുഖ്യം.ചെറുപ്പം മുതൽ തനിക്കില്ലാതെ പോയ ‘പിതൃഭാവ ‘ത്തെ കുറിച്ചുള്ള ഉത്കണ്ഠ ജീവിതകാലം മുഴുവൻ  സാവിത്രിയെ വേട്ടയാടിയിരുന്നു.വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവായിരുന്ന ജമിനി ഗണേശനില്‍ അനുരക്തായാകാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നു ഒരു പക്ഷെ സാവിത്രിയുടെ  ഉപബോധമനസ് തേടിയിരുന്ന പിതൃ ഭാവമാവുമാകാം.

സാമന്ത അവതരിപ്പിച്ച  മധുവാണി എന്ന യുവ പത്രപ്രവര്‍ത്തകയുടെ അന്വേഷണങ്ങളിലൂടെയാണ് സാവിത്രിയുടെ ജീവിതം ചുരുളഴിയുന്നത്.മധുവാണിയും കൂടെയുള്ള ഫോട്ടോഗ്രാഫർ ആൻറണിയും നടത്തുന്ന അന്വേഷണങ്ങളും അവർക്കിടയിലെ സൗഹൃദവും പ്രണയവും സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തിൽ നിന്ന് ഊർജം കൊണ്ടാണ് മു.ജീവിതത്തിൽ നിന്ന് ഊർജം കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്.ഈ കാലഘട്ടം സോഫ്‌റ്റ് ഫോക്കസിൽ ,,കടും നിറങ്ങൾ ഒഴിവാക്കിയാണ് ഛായാഗ്രാഹകൻ ഡാനി സാ- ലോ ചിത്രീകരിച്ചിരിക്കുന്നത്.ദൃശ്യപരിചരണത്തിലും സങ്കീർണവും അർത്ഥപൂർണവുമായ ശൈലി സ്വീകരിച്ചിരിക്കുന്നു ഛായാഗ്രാഹകൻ ഡാനി സാ- ലോ. പീര. മിസ്സിയമ്മ, ദേവദാസ്, മായാബസാർ തുടങ്ങിയ സാവിത്രിയുടെ ജീവിതത്തിലെ അതി പ്രശസ്തമായ / നിർണായകമായ സിനിമകളിലെ രംഗങ്ങളും ചിത്രത്തില്‍ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.

കെ.വി റെഡിയെന്ന വലിയ സംവിധായകനും മാർക്ക് സ് ബർട്ട്ലി (ചെമ്മീനിന്റെ ക്യാമറമാൻ ) എന്ന വിഖ്യാത ഛായാഗ്രാഹകനുമടക്കം  നിരവധി പ്രത്യേകതകളുള്ള ‘മായാബസാർ’  സിനിമയുടെ ചിത്രീകരണ സമയം.ടേക്കിൽ ഒരു കണ്ണിൽ നിന്ന് മാത്രം രണ്ടു തുള്ളി കണ്ണീർ പൊഴിയണമെന്ന സംവിധായക​​ന്‍റെ ശാഠ്യം . ഗ്ലിസറിൻ ഇല്ലാത്തതിനാൽ നടക്കില്ല എന്നു പറഞ്ഞ് ‘പാക്കപ്പ്’ പറയുന്ന അവസ്ഥ. അത് താൻ സ്വയം ചെയ്തു കൊള്ളാമെന്ന സാവിത്രിയുടെ ഉറപ്പും തുടര്‍ന്നുള്ള പ്രകടനവും ചിത്രത്തില്‍ മനോഹരമായി  ഉള്‍പ്പെടുത്തിയിട്ടുണ്ട്.സാവിത്രി എങ്ങനെ മഹാനടിയായി എന്ന് പറയാതെ പറയുന്ന ആ രംഗങ്ങള്‍ ചിത്രത്തിനു മിഴിവേകുന്നു.
കൗമാര കാലം തൊട്ട് 45വയസ്സുവരെയുള്ള സാവിത്രിയുടെ വേഷത്തെ അനായാസമായി അവതരിപ്പിച്ചു കൊണ്ട് കീർത്തി സുരേഷ് പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു.ഗീതാഞ്ജലി എന്ന പ്രി യന്‍ ചിത്രത്തില്‍  നിന്നും  മഹാനടിയായുള്ള കീര്‍ത്തി സുരേഷിന്റെ പകര്‍ന്നാട്ടം ഒരു പക്ഷെ  ദേശീയ തലത്തില്‍ തന്നെ അംഗീകാരങ്ങള്‍ നേടിയേക്കാം. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  സിനിമയിൽ രണ്ടര മണിക്കൂറും  കീർത്തിയുടെ പ്രകടനമാണ്. സാവിത്രിയുടെ ചലനങ്ങൾ അനുകരിക്കുകയാണെന്ന തോന്നലില്ലാതെ തന്നെ കീർത്തി സ്ക്രീനിൽ ജീവിക്കുന്നു.

ദുൽഖർ സൽമാൻ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി നമ്മെ അതിശയിപ്പിക്കുന്നു.അത്യന്തം സങ്കീർണമായ ജെമിനി ഗണേശന്‍  എന്ന പുരുഷ മനസ്സിനെ ഒട്ടും പ്രകടനപരതയില്ലാതെ ദുല്‍ഖര്‍ അവതരിപ്പിച്ചു.. സാവിത്രിയുമായുള്ള പ്രണയം തുറന്നു പറയുന്ന രംഗങ്ങൾ പൊതു സദാചാരത്തിന് എതിരാണെങ്കിലും പ്രേക്ഷകന് ബോധ്യമാവുന്നത് ദുൽഖറി​​െൻറ അഭിനയത്തിലെ ആത്മാർത്ഥത കൊണ്ടാണ്.  സാവിത്രിയിൽ നിന്ന് പതിയെ അകന്ന് മറ്റൊരു സ്ത്രീയെ തേടി പോകുകയും അത് സാവിത്രി  കണ്ടു പിടിക്കുകയും ചെയ്യുന്ന ഏറ്റവും നിർണായകമായ മുഹൂർത്തത്തിൽ, തന്റെ പുരുഷ കാമനകളുടെ നിസഹായത ജെമിനി ഗണേശനും ദുൽഖറിലെ നടന്റെ സാധ്യതകള്‍ വെളിപ്പെടുത്തുന്നു.  രാജമൌലി തുടങ്ങി തെന്നിന്ത്യന്‍ സിനിമാലോകം ഒന്നാകെ ദുല്‍ഖറിനു അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്.

സാവിത്രിയെ കുറിച്ച് വിഖ്യാത ഛായാഗ്രാഹകൻ അലോഷ്യസ് വിൻസന്റിന്റെ വാക്കുകൾ മഹാനടിയുടെ പ്രദര്‍ശന വേളയില്‍ ചർച്ചയാകുകയാണ്.

രവി മേനോന്റെ “അനന്തരം സംഗീതമുണ്ടായി” എന്ന പുസ്തകത്തിലാണ് സവിത്രിയുടെ അഭിനയത്തെ കുറിച്ച് ഛായാഗ്രഹകൻ വ്യക്തമാക്കിയിരിക്കുന്നത്. വിന്‍സന്റ് മാഷ്‌  ഇങ്ങനെ പറയുന്നു :

അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിൽ തന്റെ ക്യാമറയെ ഏറ്റവുമധികം മോഹിപ്പിച്ച കണ്ണുകൾ സാവിത്രിയുടേതായിരുന്നു. ഇന്നും ആദ്യം ഓർമയിൽ തെളിയുക താരത്തിന്റെ വിഷാഭരിതമായ ആ മിഴികളാണ്.ജീവിതത്തിന്റെ നിരര്‍ഥകതയെ കുറിച്ച് വീണ്ടും വീണ്ടും എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നു അവ.”  

vincentസിനിമയിൽ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സങ്കടപ്പെടുന്ന പല നിമിഷങ്ങൾ മറന്നു കളയാൻ ശ്രമിക്കും. എന്നാൽ ചിലതൊക്കെ മനസിൽ പൊന്തിവരും. അത്തരം ഓർമകളിലൊന്നാണ് നടി സവിത്രിയുടെ മുഖമെന്ന് വിൻസന്റ് പറഞ്ഞു.സാവിത്രി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുമ്പോൾ അറിയാതെ നോക്കി നിന്നു പോകുമായിരുന്നു. അത്രയ്ക്ക് മനോഹരമാണ് അവരുടെ അഭിനയം. തമിഴിൽ താൻ ആദ്യമായി ഛായഗ്രഹണം നിർവഹിച്ച് ചിത്രമായിരുന്നു അമരദീപം. 1957 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജെമിനി ഗണേശന്റെ നായികമാരിൽ ഒരാളായിരുന്നു സാവിത്രി. സമകാലീനരായ മറ്റു നായികമാരെ അപേക്ഷിച്ച് അഭിനയത്തിന്റെ സൂഷ്മ വശങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തിയ നടിയായിരുന്നു സാവിത്രി. അവരുടെ വ്യത്യസ്തമായ മുഖഭാവങ്ങൾ അറിയാതെ തന്നെ നോക്കി നിന്നു പോകുമെന്ന് അദ്ദേഹം പറയുന്നു.

സാവിത്രി അന്ന് കത്തി ജ്വലിച്ചു നിൽക്കുന്ന താരമായിരുന്നു. നാനദിക്കിലും ആരാധകരായിരുന്നു. എവിടെ തിരിഞ്ഞാലും ആരാധകരുടെ നടുവിലായിരുന്നു അവർ. ആരാധകവൃന്ദത്തിന്റെ നടുവിൽ മാത്രമേ സാവിത്രിയെ കാണാൻ സാധിച്ചിട്ടുള്ളൂ. കുറെയധികം ചിത്രങ്ങളിൽ സാവിത്രയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. വളരെ പാവം ഒരു സ്ത്രീയായിരുന്നു അവർ. കൂടാതെ തന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു സാവിത്രി എന്നും വിന്‍സന്റ് മാഷ്‌  പറയുന്നു.

സിനിമയെ നെഞ്ചിലേറ്റുന്ന പുതു തലമുറയ്ക്ക് ഒരോര്‍മ്മപ്പെടുത്തലും സാവിത്രിയെ ആരാധിച്ചിരുന്ന മുന്‍തലമുറയ്ക്ക് ഗൃഹാതുര സ്മരണകളിലേക്ക് ഊളിയിടാന്‍ ഒരവസരവും സമ്മാനിക്കുന്ന നാഗ് അശ്വിന്‍റെ ഈ പരിശ്രമം സിനിമയെ സ്നേഹിക്കുന്ന ഓരോ ആളും അംഗീകരിക്കുക തന്നെ ചെയ്യും.

INDIANEWS24 MOVIE DESK

mahanadi

Leave a Reply