728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാത്മാ ഗാന്ധി വധക്കേസിന്റെ ചാര്‍ജ് ഷീറ്റ് കാണാനില്ല

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വധിക്ക്‌പ്പെട്ട കേസിലെ അന്തിമ ചാര്‍ജ്ഷീറ്റ് കാണാതായി.ഒഡീഷയില്‍ നിന്നുന്ന സാമൂഹ്യ പ്രവര്‍ത്തകന് വിവാരാവകാശ പ്രകാരം അന്വേഷിച്ചപ്പോഴാണ് അധികൃതര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കാണാനില്ലെന്ന് അറിയിച്ചത്.

മഹാത്മാ ഗാന്ധി വധക്കേസിലെ എഫ്‌ഐആറും ചാര്‍ജ് ഷീറ്റും പരസ്യപ്പെടുത്താന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍, ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. നാഷനല്‍ അര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ഗാന്ധി സ്മൃതി ഡയറക്ടര്‍ തുടങ്ങിയവര്‍ മന്ത്രാലയം ഈ നിര്‍ദേശം കൈമാറിയിരുന്നു. കുടുംബാംഗങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് ഗാന്ധിജിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ലെന്ന് ഗാന്ധി സ്മൃതി അധികൃതര്‍ നാഷനല്‍ ആര്‍ക്കൈവ്‌സില്‍ അറിയിച്ചിരുന്നു.വധക്കേസുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആര്‍, ചാര്‍ജ്ഷീറ്റ് എന്നിവയെപ്പറ്റി അറിയില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.തുഗ്ലക് പൊലീസ് സ്‌റ്റേഷനിലാണ് കേസിന്റെ അന്വേഷണം നടത്തിയിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply