728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചു :രാജ്യസഭയില്‍ ബഹളം 

ദില്ലി:ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ വധിച്ചതിന്റെയടക്കം ഒന്നര ലക്ഷത്തോളം ചരിത്ര പ്രാധാന്യമുള്ള ഫൈലകുള്‍ അഭ്യന്തര വകുപ്പ് നശിപ്പിച്ച് കളഞ്ഞതായി പരാതി.പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇവ നശിപ്പിച്ച ത് എന്നും, ഇതിനു പിന്നില്‍ സംഘപരിവാറിന്റെ രഹസ്യ അജണ്ടയാണ് ഉള്ളതെന്നും പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയില്‍ ആരോപിച്ചു.ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.

ഈ ആരോപണം തെറ്റാണെങ്കില്‍ , ഇത് സംബന്ധിച്ച  വാര്‍ത്ത‍ പുറത്ത് റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമത്തിനെതിരെ കേസ് എടുക്കണം എന്ന്  സി.പി.എം ,ടി.എം.സി തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ  കൂടിയ മന്ത്രിസഭയുടെ മിനിറ്റ്സ് അടക്കം നശിപ്പിച്ചു എന്നാണു ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം. ഗാന്ധിജിയുടെ വധിത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണ് എന്ന വസ്തുത ചരിത്ര രേഖകളില്‍ നിന്നും മായിച്ചു കളയാനുള്ള ശ്രമമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നത്.

 

Leave a Reply