728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാത്മാഗാന്ധിക്ക് റയില്‍വേയുമൊത്ത് പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ ആദരം

കൊച്ചി : ബാപ്പുജിയുടെ നൂറ്റി അന്‍പതാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ (PETALS GLOBE FOUNDATION)  പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍  മഹാത്മാഗാന്ധിയുടെ  ജീവിതത്തിലെ സുപ്രധാനമായ 150 സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 150 ഡൂഡിലുകള്‍ (doodles) ഉള്‍പ്പെടുന്ന ചുവര്‍ ചിത്രം  സൃഷ്ടിച്ചു.ആലുവ റെയില്‍വേ  സ്റ്റേഷനിലെ പ്രധാന വിശ്രമ മുറിയിലാണ് റയില്‍വേയും പെറ്റല്‍സ് ഗ്ലോബും സംയുക്തമായി ബാപ്പുവിന് ആദരമൊരുക്കിയത്.  റെയില്‍വേ സ്റ്റേഷന്റെ മറ്റു വിശ്രമ മുറികളിലും ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കുന്ന ഡൂഡിലുകള്‍ വരയ്ക്കും എന്ന്ആലുവ സ്റ്റേഷന്‍ മാനേജര്‍ സി.ബാലകൃഷ്ണന്‍ അറിയിച്ചു.

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 1 വരെ വരെ നീണ്ടു നില്ക്കുിന്ന ഒരു മാസത്തെ ഡൂഡില്‍ രചനകളാണ് ആസൂത്രണം ചെയ്യുന്നതെന്ന് ക്യുറേറര്‍ ഇബ്രാഹിം  ബാദുഷ പറഞ്ഞു. ഗാന്ധിജിയുടെ ജനനം, കസ്തൂര്ബ‍യുമായുള്ള വിവാഹം,ദക്ഷിണാഫ്രിക്കന്‍ ജീവിതം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഏടുകള്‍ തുടങ്ങിഗാന്ധിജിയുടെ സംഭവ ബഹുലമായ ജീവിതമാണ് ആലുവ റയില്‍വേ സ്റ്റേഷനിലെ ആര്‍ട്ട് വാളില്‍ രൂപം കൊണ്ടത്‌. ബാദുഷയ്ക്കൊപ്പം ഹസ്സന്‍ കോട്ടപ്പറമ്പില്‍,ബഷീര്‍ കീഴ്ശേരി,അസീസ്‌ കരുവാരമുണ്ട്,ഷാനവാസ്‌ മുടിക്കല്‍,ശ്യാം സി. ഷാജി,യദുകൃഷ്ണന്‍ വി,അനന്ദു പി,അനന്തകൃഷ്ണന്‍ എസ്,അനന്യ അശോക്‌,ശരത് ടി എസ്,ഇമ്മനവല്‍ അഗസ്റ്റിന്‍,ഗിരീഷ്‌ തുടങ്ങിയവര്‍ ഈ ബ്രഹദ്  ഉദ്യമത്തിനായി അണി നിരന്നു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങള്ക്ക്ല‌ മാര്ഗ്ഗഏ ദീപവും പ്രചോദനവുമായ ഗാന്ധിജിയുടെ “എന്റെ ജീവിതമാണ് എന്റെ സന്ദേശം ” എന്ന മഹദ്വചനം ഏവര്‍ക്കും വിശിഷ്യാ, നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് സ്വജീവിതം കരുപ്പിടിക്കുന്നതില്‍ വളരെ പ്രസക്തമാണെന്നു സംഘാടകരായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ (www.petalsglobe.org) കോര്‍ഡിനേറ്റര്‍ സനു സത്യന്‍ പറഞ്ഞു. കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പെറ്റല്‍സ് ഗ്ലോgandhi low res1ബ് ഫൌണ്ടേഷന്‍.balan and kid gandhi sketchazeez gandhi 2 low resgsnfhi swach bharath low resgandhi low res1gandhi low res1

INDIANEWS24 KOCHI DESKbadusha directing gandhi sketch low re

 

Leave a Reply