728-pixel-x-90-2-learn
728-pixel-x-90
<< >>

മഴയെയും തോല്‍പ്പിച്ച് അരുവിക്കരയില്‍ 76.31 ശതമാനം പോളിംങ്‌

തിരുവനന്തപുരം:ശനിയാഴ്ച്ച നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ റെക്കോഡ് പോളിംങ്.മണ്ഡലത്തില്‍ അനുഭവപ്പെട്ട കനത്ത മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ ബുത്തുകളിലെത്തി.വോട്ടെടുപ്പിനുള്ള അന്തിമ സമയമായ വൈകീട്ട് ആറ് മണിവരെയുള്ള കണക്കാണിത്.കൃത്യമായ കണക്കറിയാന്‍ ഇതിലും വൈകിയേക്കും.

വോട്ടര്‍മാരുടെ നീണ്ട നിര ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും തുടരുന്നുണ്ട്.154 പോളിംങ് ബൂത്തുകളിലായി രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.30നാണ് വോട്ടെണ്ണല്‍.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ 70.29 ശതമാനമായിരുന്നു പോളിംങ്.കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 60.6 ശതമാനവും.കെ എസ് ശബരീനാഥന്‍(യു ഡി എഫ്),എം വിജയകുമാര്‍(എല്‍ ഡി എഫ്),ഒ രാജഗോപാല്‍(ബി ജെ പി) എന്നീ പ്രമുഖരുള്‍പ്പെടെ 16 പേരാണ് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം പരിശോധിക്കുന്നത്.പ്രമുഖരായ മൂന്നു വോട്ടര്‍മാര്‍ക്കും മണ്ഡലത്തില്‍ വോട്ടില്ലെന്നത് പ്രത്യേകതയായി.

INDIANEWS24.COM T V P M

Leave a Reply