728-pixel-x-90-2-learn
728-pixel-x-90
<< >>

മഴക്കെടുതിയില്‍ മരണം 62,വടക്കന്‍ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്

തിരുവനന്തപുരം:കേരളത്തില്‍  ഇതുവരെ  മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 62 ആയി. മലപ്പുറം ജില്ലയിൽ മാത്രം 19 പേരുടെ ജീവനാണ് മഴക്കെടുതിയിൽ പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂർ അഞ്ച്, ഇടുക്കി നാല്, തൃശ്ശൂർ മൂന്ന്, ആലപ്പുഴ രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ പുറത്ത് വന്നിരിക്കുന്നത്.അതെ സമയം ഉരുള്‍പൊട്ടലുകളില്‍ കാനാതായിരിക്കുന്നവരുടെ സംഖ്യ കൂടി കണക്കിലെടുത്താല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത,

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്നും റെ‍ഡ് അലര്‍ട്ടാണ്. എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിവിധ ജില്ലകളിലായി  1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളിൽ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലുംപെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതർ വ്യക്തമാക്കുന്നു.

കൂടുതല്‍ സാമ്പത്തിക ദുരിതത്തിലേണ് കേരളം നീങ്ങുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക ഒഴുകിയെത്തേണ്ടതുണ്ട്.കേന്ദ്ര സര്‍ക്കാര്‍ അന്‍പത്തി രണ്ടു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.കൂടുതല്‍ കേന്ദ്ര സഹായവും വിദേശ മലയാളികളുടെയും വ്യവസായികളുടെയും സഹായം എത്തിയില്ലെങ്കില്‍ കേരളത്തിന്റെ നില പരുങ്ങലിലാകും.

INDIANEWS24 KOCHI DESK

Leave a Reply