728-pixel-x-90-2-learn
728-pixel-x-90
<< >>

മല പോലെ മക്കല്ലം; ഇന്ത്യ തളരുന്നു

വെല്ലിംഗ്ടണ്‍: അപരാജിത ഇരട്ടസെഞ്ച്വറിയുമായി നിലയുറപ്പിച്ച ബ്രെണ്ടന്‍ മക്കല്ലത്തെയും സെഞ്ച്വറിയുമായി പിന്തുണ നല്‍കിയ ബ്രാഡ് ലി വാട്ട്ലിങ്ങിനെയും ഇന്ത്യ നമിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി നിയന്ത്രണം ആതിഥേയരായ ന്യൂസിലാന്‍ഡ്‌ ഏറ്റെടുത്തു. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്ങ്സില്‍ 6-571ല്‍ എത്തിയ കിവീസിന് 325 റണ്‍ ലീഡായി. അര്‍ദ്ധസെഞ്ച്വറിയുമായി ജിമ്മി നീഷമാണ് മക്കല്ലത്തിന് കൂട്ട്. ന്യൂസിലാന്‍ഡ്‌ 192, 6-571, ഇന്ത്യ 438.

കിവീസ് ടെസ്റ്റ്‌ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ചെറുത്തുനില്‍പ്പില്‍ ഒന്നാണ് മക്കല്ലവും [281 നോട്ടൗട്ട്] വാട്ട്ലിങ്ങും [124] കാഴ്ചവെച്ചത്. തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാന്‍ഡ്‌ താരമെന്ന ബഹുമതി സ്വന്തമാക്കിയ മക്കല്ലം ഇന്ത്യന്‍ പാളയത്തിലേക്ക് പടനയിച്ചു. കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി വാട്ട്ലിംഗ് കൂട്ടുനിന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 352 റണ്‍ ലോകറെക്കോഡ് ആണ്. മഹേന്ദ്രസിംഗ് ധോണി ഉള്‍പ്പെടെ പന്തെറിയാന്‍ എത്തിയിട്ടും 120.4 ഓവര്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നു.

Leave a Reply