728-pixel-x-90-2-learn
728-pixel-x-90
<< >>

മലേഷ്യന്‍ വിമാനം കാണാതായിട്ട് അന്‍പത് നാള്‍ :തിരച്ചിലിന് മുങ്ങിക്കപ്പലുകളും

മലേഷ്യ :മലേഷ്യന്‍ വിമാനം കാണാതായിട്ട് ഇന്നേയ്ക്ക് അന്‍പത് നാള്‍ പിന്നിട്ടു.വിമാനം തകര്‍ന്നു വീണ നാള്‍ മുതല്‍ മില്യണ്‍ കണക്കിന് ഡോളറുകള്‍ മുടക്കി നിരവധി രാജ്യങ്ങളിലെ നാവിക സേനാ ഭടന്‍മാര്‍ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്.വിമാനം തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന പ്രദേശങ്ങളുടെ 95% ഭാഗങ്ങളും അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ സഹയാത്തോടെ തിരച്ചില്‍ നടത്തി എങ്കിലും യാതൊരു അവശിഷ്ടങ്ങളും കണ്ടെത്താന്‍ ആയില്ല.

റോബോട്ടുകള്‍ അടക്കം തിരച്ചില്‍ നടത്തി പരാജയമടഞ്ഞ സ്ഥിതിക്ക് ബ്രിട്ടീന്‍റെ ആണവോര്‍ജ്ജ അന്തര്‍വാഹനികള്‍ തിരച്ചില്‍ സേനക്കൊപ്പം ചേരും എന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.ബ്രിട്ടന്റെ റോയല്‍ നേവി അന്തര്‍വാഹിനിയായ എച് എം എസ് ടയര്‍ലെസ്സ് ഒസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്നും 1500 കിലോമീറ്റര്‍ വടക്ക് കിഴക്കായുള്ള കടലില്‍ ആണ് തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്.പത്ത് വിമാനങ്ങളും ഒന്‍പത് കപ്പലുകളുമടക്കമുള്ള വലിയ സംഘം തിരച്ചില്‍ നടപടികള്‍ തുടരുകയാണ്.

ഓസ്കാര്‍ ജേതാവും ന്യൂസിലാന്റ് സിനിമ സംവിധായകനുമായ , പീറ്റര്‍ ജാക്സണിന്‍റെ സ്വകാര്യ വിമാനവും തിരച്ചില്‍ സംഘത്തോടൊപ്പം അണി ചേര്‍ന്നിട്ടുണ്ട്.

മാര്‍ച്ച്‌ എട്ടിന് കോലാംലമ്പൂരില്‍ നിന്നും 238 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു.

Leave a Reply