728-pixel-x-90-2-learn
728-pixel-x-90
<< >>

മലായളികളെ ലക്ഷ്യമിട്ട് വിമാനക്കമ്പനികളുടെ ‘ഓണക്കൊള്ള’

തിരുവനന്തപുരം: ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുള്ള വരവ് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ കൊള്ളലാഭത്തിനുള്ള തയ്യാറെടുപ്പില്‍. ടിക്കറ്റ് നിരക്ക് പത്തിരട്ടിയോളം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇത്തരം ലാഭം കൊയ്യല്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.

ഓണക്കാലത്ത് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം വരെയാണ്. മടക്കടിക്കറ്റിന് ഇതിന്റെ പത്തിരട്ടിയിലേറയാണ് ഈടാക്കുന്നത്. 26 മുതലാണ് ഓണം ലക്ഷ്യമിട്ടുള്ള വിമാനക്കമ്പനികളുടെ കൊള്ള തുടങ്ങുന്നത്. സെപ്തംബര്‍ അഞ്ചിന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും റിയാദിലേക്ക് മടങ്ങാന്‍ എഴുതപതിനായിരം രൂപവരെ ഈടാക്കുന്നുണ്ട്. ഇതേ ദിവസം കോഴിക്കോട്ടു നിന്നും ജിദ്ദയിലേക്കുള്ള ഫ്‌ളൈറ്റിന് ഒരുലക്ഷത്തിന് അടുത്തുവരെയാണ് ടിക്കറ്റിന്റെ പരമാവധി തുക.

ഓണക്കൊള്ളയില്‍ എയര്‍ ഇന്ത്യയും മോശമല്ല. സെപ്തംബര്‍ അഞ്ചിന് കൊച്ചി- ബെഹ്‌റൈന്‍ വിമാനനിരക്ക് 48,000 രൂപ വരും. കഴിഞ്ഞ നാലുവര്‍ഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണിത്. ഉത്സവകാലങ്ങളില്‍ തിരക്ക് മുതലാക്കി പരമാവധി ലാഭം കൊയ്യുമ്പോഴും സര്‍വീസ് മച്ചപ്പെടുത്തണമെന്ന ആവശ്യം വിമാനക്കമ്പനികള്‍ വകവെക്കാറില്ല.

INDIANEWS24.COM Gulf Desk

Leave a Reply