728-pixel-x-90-2-learn
728-pixel-x-90
<< >>

മലാപ്പറമ്പ് സ്കൂള്‍ പുനരുദ്ധാരണം: കല കുവൈറ്റ്‌ സഹായം നല്‍കി

കോഴിക്കോട്:  സ്കൂള്‍ മാനേജര്‍ ഇടിച്ചു നിരത്തിയ കോഴിക്കോട് മലാപ്പറമ്പ് യു.പി.സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റും പങ്കാളികളായി. കെട്ടിടം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥലം എം.എല്‍.എ എ.പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മ നടത്തിവരികെയാണ് കലയുടെ സഹായം.

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി നടന്ന പ്രവേശനോത്സവ പരിപാടിയില്‍വെച്ചു കല കുവൈറ്റ്‌ ഭാരവാഹി ടി.വി.ഹിക്മത് കല സ്വരൂപിച്ച ആദ്യഘട്ട തുക സ്കൂള്‍ സംരക്ഷണ സമിതി ട്രഷറര്‍ പ്രഭാകരകുറുപ്പിന് കൈമാറി. ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ, കെ.സി.അബു, കല കുവൈറ്റ്‌ പ്രതിനിധി മുസ്തഫ, സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ അഡ്വ.എം.ജയദീപ് എന്നിവരും പങ്കെടുത്തു.

 

 

Leave a Reply