ബോക്സോഫീസുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രേമത്തിലെ മലരായി എത്തിയ സായി പല്ലവി രണ്ടാം ചിത്രത്തിലേക്ക് ചുവടുവെക്കുന്നു.സാജിദ് യഹിയയും റൗസ് ഖാനും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായാണ് സായി എത്തുക.
െ്രെഫഡേ,തീവ്രം,ആമേന്‍,സക്കറിയായുടെ ഗര്‍ഭിണികള്‍,ബാംഗ്ലൂര്‍ ഡേയ്സ്, തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങളാണ് സാജിദ് യാഹിയയും റൗസ് ഖാനും.ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം എന്നാണ് ചിത്രത്തിന്റെ പേര്.ഇന്‍സ്പെക്ടറെങ്കിലും ആ ജോലിക്ക് ഒട്ടും യോഗ്യനല്ലാത്ത ഒരാളാണ് ആസിഫിന്റെ കഥാപാത്രം.ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണഗണങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പൊലീസ് ഓഫീസറാവുകയാണ് അയാളുടെ ലക്ഷ്യം.അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സൈജു കുറുപ്പ്,ബാലു വര്‍ഗീസ്,ബിനീഷ് കോടിയേരി എന്നിവരാണ് മറ്റു താരങ്ങള്‍.ആഡംസ് വേള്‍ഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് യഹിയയും ഖാനും ചേര്‍ന്നാണ്. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കാമറ പ്രതീഷ് വര്‍മ്മ ആയിരിക്കും.
INDIANEWS24.COM Movies