728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാള ഹാസ്യകവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി: മലയാളകവിതാശാഖയില്‍ ആക്ഷേപഹാസ്യത്തിന്റെ നായകനായി വിരാചിച്ച കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയില്‍ രാത്രി 12.30 ഓടെയായിരുന്നു അന്ത്യം. നാല്പതുകളുടെ തുടക്കത്തില്‍ ആയിരുന്നു സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചത്.ആക്ഷേപഹാസ്യ സാമ്രാട്ടായ കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം സമൂഹത്തിന്റെ നേര്‍നിരയിലല്ലാത്ത പോക്കിനെ നര്‍മ്മത്തില്‍ ചാലിച്ച് വഴിതിരിച്ച് ചിന്തിപ്പിച്ച കവി നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം,സഞ്ജയന്‍ അവാര്‍ഡ് തുടങ്ങിയ അതില്‍ പെടുന്നു. കോട്ടയത്ത് വൈക്കത്ത് മുളക്കളം ഗ്രാമത്തില്‍ 1926ലാണ് ചെമ്മനം ചാക്കോയുടെ ജനനം. ആദ്യ കവിതാസമാഹാരം വിളംബരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ മലയാള ഹാസ്യകവിതാലോകത്തേക്ക് അദ്ദേഹം എത്തുന്നത്.
കേരള സര്‍വകലാശാല മലയാളം വകുപ്പില്‍ അധ്യാപകനായും സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.അമ്പത് വര്‍ഷം തിരുവനന്തപുരത്തായിരുന്നു അദ്ദേഹം താമസിച്ചത്.2004 ല്‍ കാക്കനാട്ടേക്ക് താമസം മാറിരുന്നു.സംസ്‌കാരം പിന്നീട് നടക്കും

INDIANEWS24 KOCHI DESK

Leave a Reply