jio 800x100
jio 800x100
728-pixel-x-90
<< >>

മലയാള സിനിമയ്ക്ക് ജപ്പാനില്‍ വന്‍ ഡിമാന്‍ഡ്‌

ഇന്ത്യയില്‍ ഇറങ്ങുന്ന സിനിമയെന്നാല്‍ വെറും പാട്ടും ഡാന്‍സും മാത്രമാണെന്നായിരുന്നു ജപ്പാന്‍കാരുടെ ധാരണ.ഇത് പൊളിഞ്ഞത് മലയാള സിനികള്‍ കാണാനിടയായതോടെയാണ്.സെല്ലുലോയ്ഡ് ജപ്പാന്‍ എന്ന കമ്പനിയാണ് ഇതിന് നിമിത്തമായത്.നാല് പേര്‍ ചേര്‍ന്ന് തുടങ്ങിയ സിനിമയ്ക്ക് സബ്‌ടൈറ്റില്‍ നല്‍കുന്ന സംരംഭമാണ് സെല്ലുലോയ്ഡ് ജപ്പാന്‍.

ഉദയരാജ്,രാഗേഷ്,അജു,ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കമ്പനി ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ്,പ്രേമം,മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകള്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ ജപ്പാനിലെത്തിച്ചു.ഇതോടെ ജപ്പാന്‍കാരുടെ ഇന്ത്യന്‍ സിനിമയെ കുറിച്ചുള്ള ധാരണകള്‍ മാറി.മലയാള സിനിമകള്‍ ജപ്പാന്‍കാര്‍ക്ക് പ്രിയപ്പെട്ടതായി.ഈ അവസരം മുതലാക്കി മലയാള സിനിമ കൂടുതല്‍ ജപ്പാന്‍പ്രേക്ഷകരിലേക്കെത്തിക്കാന്‍ നാല്‍വര്‍ സംഘത്തിന്റെ സെല്ലുലോയ്ഡ് ജപ്പാന്‍ ഒരുപടി കൂടി കടന്നു ചിന്തിച്ചു.മലയാള സിനിമയ്ക്ക് ജപ്പാന്‍ ഭാഷയില്‍ സബ്‌ടൈറ്റില്‍ ഒരുക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം.ഇപ്പോഴിതാ ചാര്‍ളി എന്ന സിനിമയിലൂടെ ഈ ലക്ഷ്യം ഇവര്‍ മറികടന്നിരിക്കുന്നു.ജപ്പാനിലെ ഡോസോ മൂവീസ് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് ഇവര്‍ ഈ പുതിയ ശ്രമത്തിന്‌ തുടക്കമിടുന്നത്.മലയാള സിനിമയ്ക്ക് വലിയൊരു വിപണി കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.

INDIANEWS24.COM Movies

Leave a Reply