728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാള സിനിമയ്ക്ക് ഉന്നതാധികാര സമിതി വരുന്നു

കൊച്ചി: മലയാള സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച്‌ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കാന്‍ നടപടി. ഇതിന്റെ ആദ്യ ചുവടുവെപ്പെന്നോണം എറണാകുളത്ത് തിങ്കളാഴ്ച്ച അനൗദ്യോഗികമായ കൂടിച്ചേരല്‍ നടന്നു. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ സിനിമാമേഖലയ്ക്ക് ഏറ്റ മങ്ങല്‍ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരുടെയെല്ലാം സംഘടനകള്‍ ചേര്‍ന്നാണ്‌ പുതിയ സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. എല്ലാ സംഘടനകളിലെയും മൂന്ന് പേര്‍ വീതം ഈ ഉന്നതാധികാര സമിതിയില്‍ ഉണ്ടാകും.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതും തുടര്‍ന്ന് ഹണി ബി ടുവിനെതിരെ ഉയര്‍ന്നുവന്ന പരാതിയും എല്ലാം സിനിമാമേഖലയുടെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടം സംഭവിച്ചതായി പൊതുവെ വിലയിരുത്തലുകളുണ്ട്. നിലവില്‍ തിയേറ്ററുകളില്‍ ഓടുന്ന സിനിമകളെയും പ്രശ്‌നങ്ങള്‍ ബാധിച്ചു. ഈ സാഹചര്യത്തിലാണ് പുതിയൊരു സമിതി രൂപംകൊള്ളുന്നത്.

INDIANEWS24.COM Kochi

Leave a Reply