jio 800x100
jio 800x100
728-pixel-x-90
<< >>

മലയാള സിനിമയെ തളര്‍ത്തുന്ന ഞണ്ടുകള്‍

കൊച്ചി : ഒരു മാസം നീണ്ടു നിന്ന അനിശ്ചിതാവസ്ഥയ്ക്കു ശേഷം താത്കാലികമായി മലയാള സിനിമാ സമരത്തിനു പരിഹാരം കണ്ടെങ്കിലും സമരത്തിന് ആധാരമായ കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോടികൾമുടക്കി നിരവധി ആളുകളുടെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും പടുത്തുയർത്തിയതാണ് മലയാള സിനിമ മേഖല. പരാധീനതകളുണ്ടെങ്കിലും പരിമിതികൾ കടന്ന് മറ്റൊരു തലത്തിലേക്ക് മലയാള സിനിമ എത്തുമ്പോഴായിരുന്നു അനാവശ്യ വിവാദങ്ങളുയർത്തി സിനിമാ മേഖലയെ കഴിഞ്ഞ ഒരു മാസമായി സ്തംഭിപ്പിച്ചത്. ചിലരുടെ വികലമായ പിടിവാശി നശിപ്പിച്ചത് നൂറു കണക്കിന് ആളുകളുടെ ജീവിത മാർഗമാണ്.
crab-mentality67308ബ്ളാക്ക് ആൻഡ് വൈറ്റ് കാലം മുതൽ ഈ മേഖലയിൽ ആത്മാർത്ഥമായി ജോലി ചെയ്തിരുന്ന നിരവധി പേർ ഇന്നുമുണ്ട്. ഓരോ സിനിമയും പുറത്തിറക്കാനും ഹിറ്റാക്കാനും നടത്തുന്ന അശാന്ത പരിശ്രമങ്ങൾ നടത്തിയവരുണ്ട്. പ്രതിദിനത്തിൽ തുടങ്ങും കള്ളക്കണക്ക് തിയേറ്ററുകൾ അന്നന്നത്തെ വരുമാനം (ഡെയിലി കളക്ഷന്‍ റിപ്പോര്‍ട്ട്- ഡി.സി.ആര്‍) എഴുതി കോർപ്പറേഷന്റെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥനെ കാണിക്കണമെന്നാണ് നിയമം. എന്നാൽ, അത് ഒരിക്കലും കൃത്യമായി നടക്കാറില്ല. തിയേറ്ററിലേക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ എത്താതിരിക്കാൻ ആവശ്യമായതെല്ലാം തിയേറ്റർ ഉടമയോ മാനേജരോ ചെയ്തിട്ടുണ്ടാകും. ഡി.സി.ആറിൽ തിരിമറി കാണിച്ച് പ്രതിമാസം ഒന്നരലക്ഷം രൂപ വരെ ഓരോ തിയേറ്റര്‍ ഉടമകളും വെട്ടിയ്ക്കുന്നുണ്ടെന്നാണ് രണ്ട് ദിവസം മുൻപു നടന്ന റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് ഡി.സി.ആറുകളാണ് തിയേറ്ററുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഒന്ന് നിർമ്മാതാവിനെയോ മാനേജരെയോ കാണിക്കാനുള്ളതും ഒന്ന് കോർപ്പറേഷനുള്ളതും. നൂറ് ടിക്കറ്റ് വിറ്റാല്‍ 50 മുതല്‍ 60 വരെ വിറ്റെന്ന് രണ്ടാമത്തെ ഡി.സി.ആറില്‍ രേഖപ്പെടുത്തും. ഈ കണക്കാണ് കോർപ്പറേഷനെ കാണിക്കുന്നത്. ബാക്കി ടിക്കറ്റുകളുടെ നികുതി സ്വാഹ.
സർവീസ് ചാർജുണ്ട് പക്ഷേ സർവീസില്ല ഒരു ടിക്കറ്റിന് രണ്ടു രൂപ നിരക്കിലാണ് തിയേറ്ററുകാർ പ്രേക്ഷകരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നത്. പക്ഷേ ഒരു എ ക്ളാസ് തിയേറ്റർ പോലും ആ തുക കൊണ്ട് ഒരു അറ്റകുറ്റപ്പണിയും നടത്താറില്ല. പൊട്ടിയ കസേരയും ഇല്ലാത്ത എ.സിയും മൂത്രഗന്ധത്താൽ രൂക്ഷമായ മുറിയും ശബ്ദത്തോടെ ചലിക്കുന്ന ഫാനുമൊക്കെ തന്നെയാണ് 108 രൂപ കൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകനു കിട്ടുന്ന അറ്റ്മോസ്ഫിയർ. സിനിമ കാണാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം തിയേറ്ററുകാർ ഒരുക്കണമെന്നാണ്. എന്നാൽ, എത്ര തിയേറ്ററിൽ ഈ സൗകര്യമുണ്ട്? നടപ്പാത കൈയേറി വാഹനം പാർക്ക് ചെയ്യേണ്ട ഗതികേടിലാണ് പ്രേക്ഷകർ. സ്ഥാപിച്ച അന്നു മുതൽ ഒരു അറ്റകുറ്റപ്പണിയും നടത്താത്ത തിയേറ്ററുകളാണ് ഇപ്പോഴത്തെ എ ക്ളാസ് കാറ്റഗറിയിലുള്ളതെന്നത് വേറൊരു തമാശ.
ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ തിയേറ്ററുകള്‍ നവീകരിച്ചതോടെയാണ് സംസ്ഥാനത്തെ ചില സ്വകാര്യ തിയേറ്ററുകൾ വര്‍ഷങ്ങള്‍ക്ക് ശേഷം കസേരകള്‍ മാറ്റാനെങ്കിലും തീരുമാനിച്ചത്. സെസിനോടും അവഗണന അവശകലാകാരന്‍മാരെ സഹായിക്കാനാണ് ടിക്കറ്റ് ചാര്‍ജിനൊപ്പം മൂന്ന് രൂപ സെസ് ഈടാക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനോട് മുഖം തിരിച്ച് നില്‍ക്കുന്ന സമീപനമാണ് സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ സ്വീകരിച്ചത്. എന്നാല്‍ സെസ് അടയ്ക്കാതെ ടിക്കറ്റ് സീല്‍ ചെയ്യില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവര്‍ മുട്ടുമടക്കിയത്. ഇ- ടിക്കറ്റിംഗിനെ എതിർക്കുന്നത് കള്ളിവെളിച്ചത്താകുമെന്നതിനാൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇ- ടിക്കറ്റിംഗ് നടപ്പിലാക്കണമെന്ന ആശയം വന്നത് കെ.ബി ഗണേഷ് കുമാര്‍ സിനിമാ മന്ത്രിയായിരുന്ന കാലത്താണ്. പ്രതിദിന കളക്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നിർമ്മാതാവിന്റെയും വിതരണക്കാരുടെയും ഇമെയിലിൽ എത്തും. കള്ളത്തരം പൊളിയുമെന്നതിനാൽ അത് തിയേറ്ററുകാർക്ക് താങ്ങാവുന്നതിനപ്പുറമാണ്. അതിനാൽ തുടക്കത്തിൽ തന്നെ ആ പ്രോജക്ടിനെ നഖശിഖാന്തം എതിർത്തു തോൽപ്പിച്ചു. കോടതിയിൽ കേസും കൊടുത്തു.
crab-1നിലവിലെ അടൂർ കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം ഇ- ടിക്കറ്റിംഗ് നടപ്പിലാക്കണമെന്നാണ്. ഒരിടക്കാലത്ത് തിയേറ്ററുകൾ കല്യാണമണ്ഡപങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോൾ സിനിമയെ രക്ഷിക്കാൻ ഇളവുകൾ അനുവദിക്കാനും മറ്റും അന്നത്തെ നിർമ്മാതാക്കൾ കൂട്ടത്തോടെ തയാറായതാണ്. അത്തരക്കാരുടെ സിനിമകളെ തടഞ്ഞാണ് ഈ തിയേറ്ററുകൾ ഇപ്പോൾ സമരം നടത്തുന്നത്.
തിയേറ്ററുകളിലെ പ്രൊജക്ടർ അടക്കമുള്ള സാങ്കേതിക ഉപക‌രണങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനായി മുതിർന്ന ക്യാമറാമാൻ രാമചന്ദ്ര ബാബുവും സൗണ്ട് ഡിസൈനറായ ടി. കൃഷ്ണനുണ്ണിയുമടങ്ങുന്ന സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. സംസ്ഥാനത്തെ തിയേറ്ററുകളിലുടനീളം നടത്തിയ പരിശോധനയിൽ പലയിടത്തും നിലവാരം കുറഞ്ഞ സാങ്കേതികതയാണുള്ളതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് വന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും പല എ ക്ളാസ് തിയേറ്ററുകളിലും അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇങ്ങനെ സർക്കാർ മുന്നോട്ടു വയ്ക്കുന്ന ഒരു നിർദ്ദേശവും സ്വീകരിക്കാതെ തങ്ങളുടെ ആവശ്യങ്ങൾ മാത്രം നേടിയെടുക്കാനാണ് ചില തിയേറ്റർ സംഘടനാ നേതാക്കൾ ശ്രമിക്കുന്നത്. വേണം കൂടുതൽ സർക്കാർ തിയേറ്റർ ചില തിയേറ്ററുകാരുടെ ബാലിശമായ ഇത്തരം പിടിവാശികൾക്ക് ഒരു അറുതി വരണമെങ്കിൽ കൂടുതൽ സർക്കാർ തിയേറ്ററുകൾ ഉണ്ടാകണം. പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്ന മികച്ച അന്തരീക്ഷം ഒരുക്കണം. കൊടുക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യം ലഭിക്കണം.

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply