728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാള സിനിമയിലെ “വിലക്കിന്” പിന്നില്‍ രജനീകാന്ത് ?

മലയാള സിനിമയിലെ വിലക്കിന് പിന്നില്‍ രജനീകാന്ത് ? … എന്ന് സംശയിക്കും വിധമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.രജനിയുടെ കൊച്ചടയാന്‍ ആണ് വില്ലന്‍ എന്നാണു മിസ്റ്റര്‍ ഫ്രോഡുകള്‍ അടക്കം പറയുന്നത്.നല്ലവനുക്ക് നല്ലവനായ സാക്ഷാല്‍ രജനീകാന്ത് ഇതൊന്നും അറിയുന്നില്ല എന്ന് തന്നെ കരുതാം.അഖിലാണ്ഡ സൂപ്പര്‍ താരമായ രജനിക്ക് ചിന്ന മലയാളത്തിലെന്തു കാര്യം എന്ന് ചോദിക്കാന്‍ അണ്ണന്മാര്‍ ഏറെയുണ്ട്.അത് ശരിയുമാണ്.പക്ഷെ കോടികള്‍ കൊടുത്തു കൊച്ചടയാനെ സ്വന്തമാക്കിയ ലിബര്‍ട്ടികള്‍ക്ക് തീര്‍ച്ചയായും കാര്യമുണ്ട്.അല്ലെങ്കില്‍ ഉണ്ണിയോടുള്ള പക തീര്‍ക്കാന്‍ കൃത്യമായും ഈ സമയം തന്നെ എന്തിനു തെരഞ്ഞെടുത്തു? പടം തുടങ്ങും മുമ്പേ മെഡിമിക്സുകാരോടും ലാലേട്ടനോടുമൊക്കെ മൊഴിയാമായിരുന്നല്ലോ ഉണ്ണിപ്പടം വെളിച്ചം കാണിക്കത്തില്ലായെന്നു? mohanlal-mr-fraud

മേയ് 9 മാറി മേയ് 15 ആകുമ്പോള്‍ തീരുന്ന എന്ത് പിണക്കമാണ് ഉണ്ണിയോടുള്ളത്? ഉത്തരം ഒന്നേയുള്ളൂ മേയ് 9നും മേയ് 15 നും ഇടക്കുള്ള ഒരാഴ്ച സമയം.മിസ്റ്റര്‍ ഫ്രോഡുകള്‍ ഇല്ലാത്ത ഒരാഴ്ചകൊണ്ട് കേരളത്തിലെ “ആബാലവൃദ്ധം” തിയേറ്ററുകളിലും “കോച്ചടയാന്‍” എന്ന അനിമേഷന്‍ അണ്ണന്‍ പടം തകര്‍ത്തു വാരാം.അനിമേഷന്‍ പടം ക്ലച്ചു പിടിക്കില്ല എന്ന ചെന്നൈ റിപ്പോര്‍ട്ടുകള്‍ ലിബര്‍ട്ടികളെ വല്ലാതെ പേടിപ്പെടുത്തുന്നു എന്നതാണ് ഇതിനു പിന്നിലെ ചേതോവികാരം.ഈ കളി പണ്ടും പയറ്റി വിജയിച്ച തന്ത്രമാണ് എന്നതും ലിബര്‍ട്ടിമാര്‍ക്ക് ഊര്‍ജ്ജം പകരുന്നു.പണ്ട് പണ്ടൊരു കാലത്ത് വിജയ – സൂര്യപ്പടങ്ങള്‍ ഇത് പോലെ “ഗോളിയില്ലാ” പോസ്റ്റില്‍ തുരു തുരാ ഗോളടിച്ചത് നമ്മള്‍ കണ്ടാസ്വദിച്ചതാണല്ലോ.അന്നും ഉണ്ടായിരുന്നു ഒരു “വന്‍ വിലക്ക്”.ആരായിരുന്നു അതിനു പിന്നില്‍ എന്ന് അവര്‍ക്ക് പോലും ഇന്ന് ഓര്‍മ്മയുണ്ടാകില്ല.

അപ്പോള്‍ നമുക്ക് രജനിയണ്ണനെ തല്‍ക്കാലം വെറുതെ വിടാം.ഇവിടത്തെ “യന്തിരന്മാരെ” ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ മലയാള സിനിമയ്ക്ക് പച്ചതൊടാം. അല്ലെങ്കില്‍ പണ്ടത്തെപ്പോലെ പിന്നെയും”നീല” തൊടേണ്ടി വരും. ജാഗ്രത !!

പ്രേക്ഷകന്‍ 

One Response to മലയാള സിനിമയിലെ “വിലക്കിന്” പിന്നില്‍ രജനീകാന്ത് ?

  1. India News Reply

    May 5, 2014 at 7:22 PM

    ഗുഡ് one

Leave a Reply