jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളി യുവാവ് കാനഡയിൽ മരിച്ചു     

ഹാലിഫാക്സ് : മലയാളി യുവാവ് കാനഡയിൽ  മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നോവസ്കൊഷ്യയിലെ ഹാലിഫാക്സില്‍ താമസിച്ചിരുന്ന   ത്വൽഹത്ത് മഹമൂദ് (24) ആണ്  മരിച്ചത്. മലപ്പുറം കൊണ്ടോട്ടി   വളയക്കുത്ത്  സ്വദേശിയാണ്. രണ്ടര വര്‍ഷം മുമ്പാണ് കാനഡയില്‍ എത്തിയത്.

പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.

- ഷിബു കിഴക്കേകുറ്റ്

Leave a Reply