728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളി യുവാവ്‌ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

മലയാളി യുവാവ്‌ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ചിക്കാഗോ: മലയാളി യുവാവിനെ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴഞ്ചേരി തെക്കേമല പുത്തേത്ത് ചെരുവില്‍ മാത്യു വര്‍ഗീസിന്റെയും ലൌലിയുടെയും മകന്‍ പ്രവീണ്‍ വര്‍ഗീസ് [19] ആണ് മരിച്ചത്. സതേണ്‍ ഇല്ലിനോയ് യുണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്നു. യൂണിവേഴ്സിറ്റിയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 12 മുതല്‍ പ്രവീണിനെ കാണാതായിരുന്നു. കാമ്പസില്‍ ഒരു പരിപാടി കഴിഞ്ഞ് സുഹൃത്തിനൊപ്പം കാറില്‍ മടങ്ങവേ വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രവീണ്‍ കാറില്‍നിന്ന് ഇറങ്ങി കാട്ടിലേക്ക് ഓടുകയുമായിരുന്നത്രേ. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ 18നാണ് മൃതദേഹം കണ്ടെത്തിയത്.

കൊടുംതണുപ്പില്‍ കാട്ടിനുള്ളില്‍ പ്രവീണിന് വഴിതെറ്റിയിരിക്കാമെന്നാണ് പോലീസ് നിഗമനം.

പ്രവീണിന്‍റെ കുടുംബം 25 വര്‍ഷമായി ചിക്കാഗോയിലാണ്. പ്രിയ, പ്രീതി എന്നിവര്‍ സഹോദരിമാര്‍.

Leave a Reply