728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളി ബാലന്‍ യുകെയില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു

ലണ്ടന്‍: മലയാളി ബാലന്‍ യുകെയില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരിച്ചു.  സോമര്‍സെറ്റ്‌ ഹൈവേ കോമ്പില്‍ താമസിക്കുന്ന സജി [ജോണ്‍ നൈനാന്‍]  – ആശാ മാത്യു ദമ്പതികളുടെ ഇളയ മകന്‍ കിത്തു എന്ന റയാന്‍ മോന്‍ [8] ആണ് മരിച്ചത്.  രണ്ടു ഓക്സ്ഫോര്‍ഡ്വ ഹോസ്പൈസില്‍ ചികില്‍സയിലായിരുന്നു.ഇന്നലെ വൈകിട്ട് ഏഴരയോടെ മരണം സംഭവിച്ചു.

ഹൈവേ കോമ്പ് എൻ.എച്ച്.എസ്സിലെ ഹീമോ തെറാപ്പി ഡെപ്പാർട്ടുമെന്റിലെ വാർഡ് മാനേജറാണ് റയാന്‍റെ അമ്മ ആശ. യുകെ മലയാളികളുടെ സംഘടനയായ  യുക്മയുടെ സജീവ പ്രവർത്തകയും യുക്മാ ചാരിറ്റി ഫൌണ്ടേഷൻ,  യുക്മാ സാംസ്കാരിക വേദി എന്നിവയുടെ കമ്മിറ്റി മെംബറുമാണ് ആശ.

ശവസംസ്കാരം റയാന്‍റെ അച്ഛന്‍ ജോണിന്റെ സ്വദേശമായ തിരുവല്ലയില്‍ നടക്കും.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.റയാന്‍റെ നിര്യാണത്തില്‍ യുക്മ നാഷണൽ പ്രസിഡന്റ് കെ പി വിജി അനുശോചനം രേഖപ്പെടുത്തി.

Leave a Reply