728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളി നേഴ്സുമാര്‍ മോചിതരായി:വിമാനത്താവളത്തില്‍ എത്തി

മൊസൂള്‍:മലയാളി നേഴ്സുമാരെ മൊസൂളിന് അറുപത് കിലോമീറ്റര്‍ അകലെയുള്ള ഏര്‍ബില്‍ വിമാനത്താവളത്തിലേയ്ക്കുള്ള വഴിയില്‍ വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയ ശേഷം ഇറാക്കി വിമത സേനാംഗങ്ങള്‍ മടങ്ങി.ഇതോടെ ,കഴിഞ്ഞ രണ്ടു ദിവസങ്ങളായി നീണ്ട് നിന്ന ആശങ്കകള്‍ക്ക് അറുതി വന്നു.നേഴ്സുമാരെ തിക്രിത്തില്‍ നിന്നും ബസില്‍ കയറ്റി കൊണ്ട് പോകുന്ന വേളയില്‍ നാട്ടില്‍ എത്തിക്കാന്‍ സഹായിക്കാം എന്ന് ഇസിസ് (ISIS) പ്രതിനിധികള്‍ പറഞ്ഞിരുന്നു.

ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 46 മലയാളി  സുരക്ഷാ പരിശോധനയ്ക്ക് ശേഷം  ഏബ്രില്‍ വിമാനത്താവളത്തിന്റെ ലോഞ്ചില്‍ എത്തിയിട്ടുണ്ട്.

വിമാനം ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.05 ന് പുറപ്പെട്ടു. രാവിലെ ഒന്‍പതു മണിയോടെ മുംബൈയില്‍ എത്തുന്ന വിമാനം 11.55ന് നെടുമ്പാശ്ശേരിയില്‍  എത്തും.

Leave a Reply