728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളി നേഴ്സുമാര്‍ മോചിതരാകുന്നു

മോസൂള്‍:ഇറാക്കിലെ തിക്രിത്തില്‍ നിന്നും സുന്നി വിമതര്‍ മൊസൂളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയ 46 മലയാളി നേഴ്സുമാര്‍ ഉടന്‍ കേരളത്തില്‍ എത്തും.ഇസിസ് സേനയുടെ പ്രതിനിധികളുമായി നയതന്ത്ര തലത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് നേഴ്സുമാരെ മൊസൂളില്‍ നിന്നും 99 കിലോമീറ്റര്‍ അകലെയുള്ള  ഏര്‍ബില്‍ വിമാനത്താവളത്തില്‍ എത്തിച്ചു.

ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് മലയാളി നേഴ്സുമാര്‍ ഏര്‍ബില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി കാത്തു നില്‍ക്കുകയാണ്.പരിശോധന കഴിയുന്നതോടെ ഇവര്‍ പൂര്‍ണ്ണമായും സ്വതന്ത്രരാകും.

ഇന്നലെ നേഴ്സുമാരെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും അവരെ വാഹനത്തില്‍ കയറ്റി അല്‍പ സമയം മുന്‍പാണ്ഏര്‍ബില്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.മൊസൂളില്‍ നേഴ്സുമാരെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് നിന്നും 60 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം.

ഏര്‍ബില്‍ വിമാനത്താവളത്തിലേയ്ക്ക് തങ്ങളെ  കൊണ്ട് പോകുകയാണ് എന്ന് പറഞ്ഞു വാഹനത്തില്‍ കയറ്റി എന്ന് നേഴ്സുമാരുടെ കൂട്ടത്തിലുള്ള ടിന്‍സി തോമസ് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു.

അല്‍പ സമയത്തിനകം നേഴ്സുമാരെ തിരികെ എത്തിക്കാനുള്ള വിമാനം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും.നാളെ രാവിലെ 6:30 ന് എയര്‍ ഇന്ത്യാ വിമാനം ഇവരുമായി തിരികെ എത്തും.

ഇവര്‍ക്ക് വിമാന യാത്രാ സൗകര്യം ഒരുക്കാന്‍ കുര്‍ദ്ദിഷ് മേഖലയില്‍ ഉദ്യോസ്ഥരുടെ ചെറിയ ഒരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.ഏര്‍ബില്‍ വിമാനത്താവളത്തിത്തില്‍ എത്തിയാല്‍ ഉടന്‍ യാത്രാ സൌകര്യം ഉണ്ടാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

 

Leave a Reply