728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളി കരുത്തില്‍ ട്രാക്കില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം

ഇഞ്ചിയോണ്‍:മലയാളിക്കരുത്തില്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം.1500 മീറ്റര്‍ ഓട്ടത്തില്‍ വയനാടുകാരി ഒ പി ജെയ്ഷയാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.2006 ഏഷ്യന്‍ഗെയിംസില്‍ അയ്യായിരം മീറ്ററില്‍ ജെയ്ഷ വെങ്കലം നേടിയിട്ടുണ്ട്.ട്രാക്കുണര്‍ന്നെങ്കിലും മറ്റ് മത്സരങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത് കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തുടരുകയാണ്.ഗെയിംസിലെ ഇന്ത്യയുടെ റാങ്കിംങ് ഒമ്പതാക്കി ഉയര്‍ത്തുവാന്‍ താരങ്ങളുടെ പ്രകടനത്തിലൂടെ സാധിച്ചു.

ബഹ്‌റൈന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയ 1500 മീറ്റര്‍ ഓട്ടത്തില്‍ മറ്റൊരു മലയാളി താരം സിനി മാര്‍ക്കോസ് അഞ്ചാമതായി ഫിനിഷ് ചെയ്തിരുന്നു.വെങ്കലം നേടിയ ജെയ്ഷയുടെയും സിനിയുടെയും ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല തിങ്കളാഴ്ച്ചത്തേത്.മികച്ച പ്രകനം ആവര്‍ത്തിക്കാനായെങ്കില്‍ ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കം മിന്നിമാറുമായിരുന്നു.

തിങ്കളാഴ്ച്ച നടന്ന പുരുഷന്‍മാരുടെ 61 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് വെള്ളി നേടി.ഇറാന്റെ മസൗദ് എസ്മയിലിനോട് നേരിയ വ്യത്യാസത്തിലാണ് താരത്തിന് സ്വര്‍ണം നഷ്ടമായത്.പുരുഷന്‍മാരുടെ തന്നെ 74 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കല നേട്ടം കൈവരിക്കാനായി.

ടെന്നീസിന്റെ പുരുഷന്മാരുടെ ഡബള്‍സിലും ഇന്ത്യ വെള്ളിയും വെങ്കലവും നേടി.സനം സിങ്‌സാകേത് സായി സഖ്യം വെള്ളി നേടിയപ്പോള്‍ ഇതേ ഇനത്തില്‍ യൂക്കി ഭാംബ്രിയും ദിവിജ് ശ്രാവണും അടങ്ങുന്ന ഡബിള്‍സ് ടീമിനാണ് വെങ്കലം.

INDIANEWS24 SPORTS DESK

Leave a Reply