jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളിവിദ്യാര്‍ഥി കാനഡയില്‍ മുങ്ങിമരിച്ചു

കിംഗ്‌സ്റ്റണ്‍: ബോട്ടില്‍നിന്ന്‍ തടാകത്തില്‍ വീണ് മലയാളിവിദ്യാര്‍ഥി കാനഡയില്‍ മുങ്ങിമരിച്ചു. തൊടുപുഴ വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്‌- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഒണ്ടാരിയോയിലെ കിംഗ്‌സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളേജിലെ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം കിംഗ്‌സ്റ്റണ്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
കിംഗ്‌സ്റ്റണിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബാരിയില്‍നിന്ന് പോയതായിരുന്നു എബിന്‍. ഒറ്റയ്ക്ക് ബോട്ട് തുഴയുന്നതിനിടെ വെള്ളത്തില്‍ വീണുപോകുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മ ഷൈനി വണ്ണപ്പുറം മുന്‍ ഗ്രാമപഞ്ചായത്തംഗമാണ്,കോതമംഗലം രൂപതയില്‍ വൈദികവിദ്യാര്‍ത്ഥിയായ ആല്‍ബിന്‍, ബിബിന്‍, സെലിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Leave a Reply