jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളിമന്ത്രിക്കെതിരെ സ്വാമിയുടെ ‘ബോംബ്‌’

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ദുബായിയില്‍ അറസ്റ്റിലായ മകനെ മോചിപ്പിക്കാന്‍ മലയാളിയായ കേന്ദ്രമന്ത്രി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതായി ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ പേര് സ്വാമി വെളിപ്പെടുത്തിയില്ല.എന്നാല്‍ മകനെ മോചിപ്പിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും തന്‍റെ മകന്‍ ന്യൂയോര്‍ക്കിലാണെന്നുംവിശദീകരിച്ച് ട്വിറ്ററില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു.
മയക്കുമരുന്ന് കേസില്‍ ദുബായില്‍ അറസ്റ്റിലായ മകനെ രക്ഷിക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ഇടപെട്ടത് ശരിയോ എന്നായിരുന്നു ട്വിറ്ററില്‍ സ്വാമിയുടെ ചോദ്യം. ആരോപണം ഉന്നയിക്കുന്ന സ്വാമി തെളിവ് ഹാജരാക്കണമെന്ന് തരൂര്‍ പ്രതികരിച്ചു.

Leave a Reply