728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളിനഴ്‌സിന്റെ ആത്മഹത്യാശ്രമം; ഡല്‍ഹിയിലെ ആശുപത്രിയില്‍ സമരം

ന്യൂഡല്‍ഹി: മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഐ എല്‍ ബി എസ് ആശുപത്രിയില്‍ സമരം. ഇവിടത്ത നഴ്‌സുമാരാണ് ആശുപത്രിക്ക് പുറത്ത്‌ സമരം ചെയ്യുന്നത്. മിന്നല്‍ സമരം തുടങ്ങുമ്പോള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ സമയം കഴിഞ്ഞിട്ടും ജോലി ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി മാനേജ്‌മെന്റ് അധികൃതര്‍ പൂട്ടിയിട്ടതായും അറിയുന്നു.

ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആണ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവര്‍ എയിംസില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത് ഡല്‍ഹി തൊഴില്‍മന്ത്രി ഗോപാല്‍ റായിയുടെ ഇടപെടല്‍ മൂലമാണ് അവസാനിപ്പിച്ചത്. 20 നഴ്‌സുമാരെ ഒറ്റയടിക്ക് അകാരണമായി പിരിച്ചുവിട്ടതിനെതിരെയായിരുന്നു അന്നത്തെ സമരം. ആ സമരം മന്ത്രി ഇടപെട്ട് അവസാനിപ്പിച്ചത് മുതല്‍ ഐ എല്‍ ബി എസ് ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരോട് പ്രതികാര നടപടി തുടര്‍ന്നുവരുന്നതായി ആരോപണമുണ്ട്. ഇതിന്റെ ഭാഗമായാണ് മലയാളി നഴ്‌സിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതെന്നും അറിയുന്നു.

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണം, എയിംസില്‍ കഴിയുന്ന അവരുടെ ചികിത്സാചിലവ് ഐ എല്‍ ബി എസ് ആശുപത്രി മാനേജ്‌മെന്റ് വഹിക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് നഴ്‌സുമാര്‍ ആശുപത്രിക്കു പുറത്ത് രാവിലെ മുതല്‍ സമരം തുടങ്ങിയത്. സമരം നടത്തുന്ന നഴ്‌സുമാരാണ് ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങേണ്ട നഴ്‌സുമാരെ പൂട്ടിയിട്ടിട്ടുള്ളതായി പറഞ്ഞത്. സമരം മൂലം നിരവധി പേര്‍ ജോലിക്കെത്താത്തതിനാല്‍ ആശുപത്രിക്കകത്തുള്ളവരോട്‌ ഡബിള്‍ ഡ്യൂട്ടിയെടുക്കുവാന്‍ മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് അറിയുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply