728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളിക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി

ചെന്നൈ: ക്രിക്കറ്റിന്റെ ചരിത്രനേട്ടത്തില്‍ ഇടംകുറിച്ച് മലയാളിതാരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ അഞ്ചാം മത്സരത്തിലെ മറുപടി ബാറ്റിംഗിലാണ് മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണ്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നത്.ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഈ മലയാളിതാരത്തിനൊപ്പം ടെസ്റ്റില്‍ ടീം ഇന്ത്യയും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി.

തിങ്കളാഴ്ച്ച കുറിച്ച നേട്ടത്തോടെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകുകയാണ് കരുണ്‍ നായര്‍.മുമ്പ് ഇതേ നേട്ടം രണ്ട് തവണ കുറിച്ചിട്ടുള്ളത് വിരേന്ദ്ര സേവാഗ് മാത്രമാണ്. മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണ്‍ നായരുടെ ഇതിനു മുമ്പുള്ള വലിയ സ്‌കോര്‍ 13 റണ്‍സ് ആണ്.ടെസ്റ്റില്‍ ഒരു സെഞ്ച്വറി തികയ്ക്കുന്ന മലയാളിയെന്ന നേട്ടത്തിനൊപ്പമാണ് താരം മുന്നൂറിന്റെ തിളക്കം കൂടി നേടിയെടുത്തത്.381 പന്തുകള്‍ നേരിട്ട് 32 ഫോറും നാല് സിക്‌സറും അടിച്ചാണ് കരുണ്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നത്.
കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറിക്കു ശേഷം 282 റണ്‍സിന്റെ ലീഡുമായി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തീരുമാനിക്കുകയായിരുന്നു.

2009ല്‍ മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 726 റണ്‍സ് എന്ന റെക്കോഡ് ആണ് ടീം ഇന്ത്യ കരുണ്‍നായരുടെ ബലത്തില്‍ ഇന്ന് മറികടന്നത്.വൈകീട്ടോടെ ഏഴ് വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിട്ടുള്ള ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ സ്‌കോര്‍ 759ല്‍ എത്തിയിരുന്നു.

INDIANEWS24.COM Chennai

Leave a Reply