728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളികളുടെ മുറവിളികള്‍ വ്യര്‍ത്ഥം :വിദഗ്ദ്ധ സ്പാനിഷ് നേഴ്സുമാര്‍ എത്തുന്നു

ലണ്ടന്‍ :യുകെയില്‍ ആവശ്യത്തിനു നേഴ്സുമാര്‍ ഇല്ല.പക്ഷെ മലയാളികള്‍ക്ക് പ്രയോജനം ഒന്നുമില്ല .മലയാളികളടക്കമുള്ള ഇന്ത്യന്‍ വംശജരായ നേഴ്സുമാര്‍ക്ക് ഐ ഇ എല്‍ റ്റി എസ്സിന്റെ മതിലുകള്‍ കൂടുതല്‍ ഉയര്‍ത്തി തടഞ്ഞു നിര്‍ത്തുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നേഴ്സുമാര്‍ക്ക് അവസരം ഒരുക്കുന്നു. അതി വിദഗ്ദ്ധര്‍ എന്ന പ്രത്യേക പരിഗണനയുടെയും പരിരക്ഷയുടെയും അടിസ്ഥാനത്തിലാണ് സമീപ ഭാവിയില്‍ സ്പാനിഷ് നേഴ്സുമാര്‍ എത്തുന്നത്.

എന്‍ എച് എസ്സിന്റെ ഔദ്യോഗിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്.യുകെയിലെ ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റ് നേഴ്സുമാരുടെ കുറവ് നികത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.അത് കൊണ്ട് നാം സ്പെയിനില്‍ നിന്നും അതിവിദഗ്ദ്ധരായ നേഴ്സുമാരെ വരുത്താന്‍ ആലോചിക്കുകയാണ്.ആദ്യ പടിയായി ഇന്റെന്‍സിവ് കെയര്‍ യൂണിറ്റിലെ ജോലികള്‍ക്ക് വേണ്ടി പ്രത്യേക വിദ്യാഭ്യാസവും പ്രവര്‍ത്തി പരിചയവും നേടിയ സ്പാനിഷ് നേഴ്സുമാരാണ് എത്തുന്നത്.

പടിഞ്ഞാറന്‍ സസെക്സ് ട്രസ്റ്റിന് കീഴിലുള്ള വര്‍ത്തിങ്ങ്, ചെച്ചസ്റ്റര്‍ എന്നിവടങ്ങളിലുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് വിദഗ്ദ്ധ വിദ്യാഭ്യാസം നേടിയ സ്പാനിഷ് നേഴ്സുമാര്‍ എത്തുന്നത്.ഇതിനു മുന്‍പ് മിഡ് വൈഫ് നേഴ്സുമാര്‍ക്ക് മാത്രമേ പ്രത്യേക വിദ്യാഭ്യാസത്തിനു പരിഗണന നല്‍കുന്ന പതിവ് ബ്രിട്ടന്‍റെ ആരോഗ്യ മേഖലയില്‍ ഉണ്ടായിരുന്നൊള്ളു.

സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം വളരെ താഴ്ന്ന നിലയിലുള്ളതാണ് എന്ന് ആക്ഷേപം ശക്തമാണ്.എന്നാല്‍ ഇന്ത്യന്‍ വംശജരേക്കാള്‍ വേഗത്തില്‍ സാമൂഹികവല്‍ക്കരിക്കപ്പെടാന്‍ സപ്നിഷ്, റൊമേനിയ തുടങ്ങിയ രാജ്യങ്ങില്‍ നിന്നെത്തുന്ന നേഴ്സുമര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കഴിയും.അത് കൊണ്ട് തുടക്കത്തില്‍ ഉണ്ടാകുന്ന ഭാഷാ പ്രശ്നം വളരെ വേഗത്തില്‍ പരിഹരിക്കപ്പെടും എന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.

 

 

 

Leave a Reply