jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളത്തിലെ പ്രഥമ റിയാലിറ്റി ഷോയുമായി മോഹന്‍ലാല്‍

തന്റെ കരിയറില്‍ ഒരു വ്യത്യസ്ത ചുവടുവെയ്പ്പുമായി മോഹന്‍ലാല്‍ എത്തുകയാണ്.എന്നും വ്യത്യസ്തതയും അനായാസതയും കൊണ്ട് ആസ്വാദകനെ വിസ്മയിപ്പിച്ച ലാല്‍ ഇക്കുറി എത്തുന്നത് തമ്റെ പ്രഥമ റിയാലിറ്റി ഷോയുമായാണ്.വാര്‍ത്ത പുറത്തു വന്നത് മുതല്‍ കൗതുകമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് പോലെയായിരുന്നു മലയാളി ടെലിവിഷന്‍ കാണിയെ സംബന്ധിച്ച് ബിഗ് ബോസിനായുള്ള കാത്തിരിപ്പ്. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമൊക്കെ അവതാരകരായെത്തിയ ഹിന്ദി ബിഗ് ബോസും കമല്‍ ഹാസന്‍ എത്തിയ തമിഴ് ഷോയുമാവും ഭൂരിഭാഗം മലയാളികളുടെയും ശ്രദ്ധയില്‍ മുന്‍പ് പതിഞ്ഞിട്ടുള്ളത്. എന്നാല്‍ കന്നഡയിലും തെലുങ്കിലും ബംഗാളിയിലുമൊക്കെ ബിഗ് ബോസ് പതിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. മലയാളത്തില്‍ വരുമ്പോള്‍ ഷോയുടെ ഏറ്റവും പ്രധാന ആകര്‍ഷണം അത് അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ് എന്നതാണ്. 24ന് വൈകിട്ട് ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്ന ബിഗ്‌ ബോസില്‍ 16 മത്സരാര്‍ഥികള്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ താമസിക്കുന്നു എന്നതാണ് ഷോയുടെ പ്രധാന ആകര്‍ഷണം.

ആദ്യദിനം മത്സരാര്‍ഥികള്‍ വീട്ടില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവരെ സുരക്ഷിതമായി, എന്നാല്‍ മറ്റ് ആശയവിനിമയ സൗകര്യങ്ങള്‍ എല്ലാം ഒഴിവാക്കി താമസിപ്പിക്കും. 16 പേര്‍ക്കും നല്‍കുന്നത് ഒരേ സൗകര്യങ്ങള്‍. പത്രം, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. ‘ബിഗ് ബോസ്’ മാത്രമായിരിക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ മത്സരാര്‍ഥികളുടെ മുന്നിലുള്ള ഒരേയൊരു ഉപാധി.ആഴ്ചയില്‍ രണ്ട് തവണയാവും അവതാരകനായ മോഹന്‍ലാല്‍ മത്സരാര്‍ഥികളുമായി സംവദിക്കുക. പ്രേക്ഷകരുടെ വോട്ടിംഗിനെ അടിസ്ഥാനമാക്കിയാണ് മത്സരാര്‍ഥികളുടെ എലിമിനേഷന്‍. ഓരോ ആഴ്ചയുമുള്ള പുറത്താക്കലുകള്‍ സംഭവിക്കുന്നതിന് ഒരു മിനിറ്റ് മുന്‍പുവരെ എസ്എംഎസ് വഴിയും ഓണ്‍ലൈന്‍ വഴിയും വോട്ട് ചെയ്യാം.
ദാദാസാഹേബ് ഫാല്‍ക്കെ ചിത്രനഗരി എന്നറിയപ്പെടുന്ന മുംബൈയിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് മലയാളത്തിനായി പ്രത്യേക സെറ്റ് ഒരുക്കിയിരിക്കുന്നത്. 40 ദിവസം കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത, പുറമെയുള്ള ബഹളങ്ങളൊന്നും എത്താത്ത ഒരു വീട്. ബിഗ് ബോസ് ഹിന്ദിയുടെയും കന്നഡയുടെയും സെറ്റുകള്‍ ഒരുക്കിയ ശ്യാം ഭാട്ടിയയാണ് ഡിസൈനര്‍. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വിശാലമായ കിടപ്പുമുറികള്‍. ഇടയ്ക്കുള്ള ഭിത്തി ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്നു. സ്വിമ്മിംഗ് പൂള്‍, ജിം, സ്മോക്കിംഗ് ഏരിയ എന്നിവയൊക്കെ ബിഗ്‌ ബോസിന്റെ വീട്ടിലുണ്ട്.

ആദ്യദിനം വീട്ടില്‍ പ്രവേശിക്കുന്നത് മുതല്‍ 60 ക്യാമറകളാവും മത്സരാര്‍ഥികളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നത്. ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നതും ഛായാഗ്രാഹകര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ക്യാമറകള്‍. ഓരോ ലേപ്പല്‍ മൈക്രോഫോണും ഓരോ മത്സരാര്‍ഥിയും അണിയണം. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും ഇത് ഒഴിവാക്കാം. എന്നാല്‍ ഈ ക്യാമറകളൊന്നും മത്സരാര്‍ഥികള്‍ക്ക് കാണാനാവില്ല. ബിഗ് ബോസ് ഹൗസിലെ ‘തന്ത്രപ്രധാനമായ’ മുറി. മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിനോട് സംസാരിക്കാനും കുറ്റങ്ങള്‍ ഏറ്റുപറയാനുമുള്ള സ്ഥലം. ഓരോരുത്തരും പുറത്താക്കലിനുള്ള തങ്ങളുടെ നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതും ഈ മുറിയില്‍ വച്ചാണ്.ആദ്യ സീസണില്‍ മലയാളികള്‍ മാത്രമാവും മത്സരാര്‍ഥികളാവുക.ഇവര്‍ ആരൊക്കെയാണെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.ആദ്യ ഭാഗം സംപ്രേഷണം ചെയ്യുന്നതുവരെ ആ സര്‍പ്രൈസ് നിലനില്‍ക്കും എന്ന് സംഘാടകര്‍ പറയുന്നു.
INDIANEWS24 ENTERTAINMENT DESK

Leave a Reply