jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളത്തിന്‍റെ സംഗീത മാസ്റ്റര്‍ യാത്രയായി !

കൊച്ചി : സംഗീത കുലപതി കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.  ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.
കെ. രാഘവന്‍ മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 1973 ലും 1977 ലും  ലഭിച്ചിട്ടുണ്ട്.1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലൂടെയാണ് രാഘവ സംഗീതം മലയാളികള്‍ അനുഭവിച്ചു തുടങ്ങിയത് . നിലക്കുയിലിലെ എല്ലാരും ചൊല്ലണ് , കായലരികത്ത് വളയെറിഞ്ഞപ്പോള്‍  തുടങ്ങിയ ഗാന ങ്ങള്‍  സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ  ശശിനാസ്  എന്ന ചിത്രത്തിലെ നക്ഷത്ര നാളങ്ങളോ ആയിരുന്നു അവസാനം ചെയ്ത ഗാനം. പക്ഷെ, പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസാകാനിരിക്കുന്ന ബാല്യകാലസഖി  എന്ന ചിത്രത്തിനു അദ്ദേഹം സംഗീതം നലികി. ഇതുള്‍പ്പെടെഅറുപതിലേറെ ചിത്രങ്ങള്‍ക്ക് രാഘവന്‍ മാസ്റ്റര്‍  സംഗീതസംവിധാനം നിര്‍വഹിച്ചു.കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. യശോധയാണ് ഭാര്യ.  വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ .


രാഘവ സംഗീതത്തിലെ ചില അനര്‍ഘ മുത്തുകള്‍ ചുവടെ :
കായലരികത്ത് (നീലക്കുയില്‍ 1954)
എല്ലാരും ചൊല്ലണു (നീലക്കുയില്‍ 1954)
ഉണരൂ (നീലക്കുയില്‍ 1954)
കുയിലിനെത്തേടി (നീലക്കുയില്‍ 1954)
മാനെന്നും വിളിക്കില്ല (നീലക്കുയില്‍ 1954)
നാഴിയുരി പ്പാലുകൊണ്ട് (രാരിച്ചന്‍ എന്ന പൗരന്‍ 1956)
പണ്ടു പണ്ടു പണ്ടു നിന്നെ (രാരിച്ചന്‍ എന്ന പൗരന്‍ 1956)
പെണ്ണിന്റെ കണ്ണിനകത്തൊരു (രാരിച്ചന്‍ എന്ന പൗരന്‍ 1956)
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം (നായര് പിടിച്ച പുലിവാല് 1958)
ഹാലുപിടിച്ചൊരു പുലിയച്ചന്‍ (നായര് പിടിച്ച പുലിവാല് 1958)
എന്തിനിത്ര പഞ്ചസാര (നായര് പിടിച്ച പുലിവാല് 1958)
നയാ പൈസയില്ല, കയ്യിലൊരു നയാ പൈസയില്ല  ( നീലിസാലി 1960)
ഓട്ടക്കണ്ണിട്ടുനോക്കും ( നീലിസാലി 1960)
അന്നുനിന്നെ കണ്ടതില്‍പ്പിന്നെ (ഉണ്ണിയാര്‍ച്ച 1961)
പുത്തൂരം വീട്ടിലെ (ഉണ്ണിയാര്‍ച്ച 1961)
ആറ്റു മണമ്മേല (ഉണ്ണിയാര്‍ച്ച 1961)
അല്ലിമലര്‍ക്കാവിലെ (ഉണ്ണിയാര്‍ച്ച 1961)
താമസമെന്തേ (ഉണ്ണിയാര്‍ച്ച 1961)
ഉണരുണരൂ ഉണ്ണിപ്പൂവേ (അമ്മയെ കാണാന്‍ 1963)
കൊന്നപ്പൂവേ (അമ്മയെ കാണാന്‍ 1963)
മധുരപ്പതിനേഴുകാരി (അമ്മയെ കാണാന്‍ 1963)
യെരുശലേമിന്‍ നായകനെ ( റെബേക്ക 1963)
മലമൂട്ടില്‍ നിന്നൊരു മാപ്പിള (ആദ്യകിരണങ്ങള്‍ 1964)
ഭാരതമെന്നാല്‍ (ആദ്യകിരണങ്ങള്‍ 1964)
കൈതൊഴാം കണ്ണാ (ശ്യാമളച്ചേച്ചി 1965)
സഖാക്കളെ മൂന്നോട്ട് (പുന്നപ്ര വയലാര്‍ 1968)
മഞ്ജുഭാഷിണി (കൊടുങ്ങല്ലൂരമ്മ 1968)
കുന്നത്തൊരു കാവുണ്ട് (അസുരവിത്ത് 1968)
തിരുവേഗപ്പുറയുള്ള (കുരുക്ഷേത്രം 1970)
നാളീകേരത്തിന്റെ (തുറക്കാത്ത വാതില്‍ 1970)
അമ്പലപ്പുഴവേല (കാക്കത്തമ്പുരാട്ടി 1970)
ഏകാന്ത പഥികന്‍ (ഉമ്മാച്ചു 1971)
കണ്ണന്റെ കവിളില്‍ (പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ 1977)
നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു 1978)
നാണം കുണുങ്ങികളെ (തച്ചോളി അമ്പു 1978)
ഏതുനാട്ടിലാണോ (പല്ലാങ്കുഴി 1983)
അപ്പോളും പറഞ്ഞില്ലേ (കടമ്പ 1983)
സ്വപ്‌ന മാലിനി തീരത്തുണ്ടൊരു (ദേവദാസ് 1989)
നക്ഷത്ര നാളങ്ങളോ (ശശിനാസ് 1995)
1-HOUN (1) 

One Response to മലയാളത്തിന്‍റെ സംഗീത മാസ്റ്റര്‍ യാത്രയായി !

  1. Wilson K George Reply

    October 19, 2013 at 12:32 PM

    Great loss for the music lovers

Leave a Reply