ബംഗളുരു : വിഖ്യാതമായ ചെമ്മീന്‍ എന്ന ചിത്രത്തിലെ മാനസ മൈനേ വരൂ എന്നഒരേയൊരു ഗാനം കൊണ്ട് മലയാള മനസ്സില്‍ കൂട് കൂട്ടിയ പ്രശസ്ത പിന്നണി ഗായകന് മന്നാഡെ അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിനു മരിക്കുമ്പോള്‍ 94 വയസ്സായിരുന്നു പ്രായം. ഉച്ചയ്ക്ക് ബാംഗ്ലൂരിലാണ് സംസ്കാരം.
ഏഴു പതിറ്റാണ്ടിലേറെക്കാലം തനതായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ എന്ന പ്രഭോത് ചന്ദ്ര ഡെ മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട്. ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി മന്നാഡെ ആലപിച്ചിട്ടുണ്ട്. മലയാളിയായ കണ്ണൂര്‍ സ്വദേശിനി പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന നിന്ന് പിന്‍വാങ്ങിയത്. പിന്നണി ഗാനരംഗത്ത് നിന്നും പിന്‍വാങ്ങിയെങ്കിലും അവസാന കാലം വരെ അദ്ദേഹം സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു .
1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. തമന്നയില്‍ സുരയ്യയ്ക്കൊപ്പം ” ജാഗോ” ആയിരുന്നു ആദ്യഗാനം. 1950ല്‍ പുറത്തിറങ്ങിയ മശാലിലെ ഊപര്‍ ഗഗന് വിശാല്‍ എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു ആദ്യ ഹിറ്റ്.പിതാവായ പൂര്‍ണചന്ദ്ര ഡെക്ക് മകനെ അഭിഭാഷകനാക്കാനായിരുന്നു മോഹം. എന്നാല്‍ മന്നാഡെ യുടെ പ്രണയം പാട്ടുകളോടായിരുന്നു.അമ്മാവന് കെ.സി. ഡെയുടെ സംഗീത സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് എസ്.ഡി. ബര്‍മന്റെ സഹായിയായി. ഇതിനിടെ ഉസ്താദ് അമന് അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന് ഖാന്റെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
തുടര്‍ന്നുള്ള ഏഴു പതിറ്റാണ്ടു കാലം കൊണ്ട് ഏതാണ്ട് മുവ്വായിരത്തോളം പാടുകള്‍ അദ്ദേഹം പാടി റെക്കോഡ് ചെയ്തു. 1953 മുതല്‍ 76 വരെയാണ് അദ്ദേഹം ഹിന്ദി ഗാനരംഗത്ത് സജീവമായയത്. 1971ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും 2005ല്‍ പത്മഭൂഷനും 2007ല്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്കി അദ്ദേഹത്തെ ആദരിച്ചു.
1969ല്‍ മേരെ ഹുസൂരിലെയും 71ലെ ബംഗാളി ചിത്രമായ നിഷി പദ്മയിലെയും ഹിന്ദിയിലെ മേര നാം ജോക്കറിലെയും ഗാനങ്ങള്‍ക്കു മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിവന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്കര്‍ പുരസ്കാരവും കേരള സര്‍ക്കാരിന്റെ പുരസ്കാരവും സ്വരലയയുടെ യേശുദാസ് അവാര്‍ഡും പശ്ചിമ സര്‍ക്കാരിന്റെ ബംഗ വിഭൂഷന് അവാര്‍ഡും അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.1972ല്‍ മേര നാം ജോക്കറിലെ ഗാനത്തിന് ഫിലിംഫെയറിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും 2011ല്‍ ഫിലിംഫെയറിന്റെ ആജീവനാന്ത സേവനത്തിനുള്ള പുരസകാരവും ലഭിച്ചു.
MANNA DEY FILMOGRAPHY
ഇന്ത്യ ന്യൂസ് 24 - ബംഗാളുരു.
SANU INDIA NEWS